വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കാന്‍ ബില്‍ ,? പ്രതിഷേധവുമായി തെരുവിലിറങ്ങി പതിനായിരങ്ങള്‍
- വ്യാഴം, 26 സെപ്റ്റംബർ 2019
വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കാനുള്ള ബില്‍ കൊണ്ടുവരാനുള്ള ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.. വിവാഹപൂര്‍വ, വിവാഹബാഹ്യ രതി, സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമത്തിനുള്ള കരടുബില്ലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
മുസ്ലിം ഭൂരിപക്ഷ സര്‍ക്കാര്‍ നിലവിലുള്ള ഇന്തോനേഷ്യയില്‍ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. ചൊവ്വാഴ്ച സഭയില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടിയിരുന്ന ബില്‍ വ്യാപകമായുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രസിഡന്റ് ജോകോ വിഡോഡോ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഈ നിയമം നടപ്പിലാകുന്നതോടെ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി മാറും. അറസ്റ്റിലാകുന്നവര്‍ക്ക് ഒരു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാം. സ്വവര്‍ഗരതിയും ഈ നിയമ പ്രകാരം കു?റ്റകരമായി മാറും.ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭം മാത്രമേ ഈ നിയമമനുസരിച്ച് ഇനി അലസിപ്പിക്കാനാകൂ. അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളാല്‍ സ്വാഭാവികമായി അലസിപ്പോവണം.ഇത് രണ്ടുമല്ലാതെയുള്ള ചെയ്യുന്ന ഗര്ഭച്ഛിദ്റങ്ങള് കുറ്റകരമാകും. നാലുവര്‍ഷം വരെ തടവാണ് ശിക്ഷ. ദുര്മന്ത്റവാദം ചെയ്യുന്നതിനും ഈ നിയമപ്രകാരം ശിക്ഷയുണ്ട്.വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.. ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ പരസ്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കണ്മുന്നിലെത്തിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ കു?റ്റമാണ്.ബില്ലിനെതിരെ തെരുവിലിറങ്ങിയതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമം എന്ന് പലരും ട്വീറ്റ് ചെയ്തു. ബില്‍ അടുത്ത വെള്ളിയാഴ്ച വീണ്ടും പാര്‍ലമെന്റ് പരിഗണിക്കും..