2020 ജൂലൈ 6, 7, 8 തീയതികളില്‍ മുല്ലപ്പെരിയാര്‍ ദുരന്തം ; നോസ്ട്രഡാമസിന്റെ പ്രവചനം

 
പതിനഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒരു പ്രവചനം നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. അത്ഭുത പ്രവാചകന്‍ നോസ്ട്രഡാമസ് ആണ് ആ പ്രവചനങ്ങള്‍ നടത്തിയ വ്യക്തി. ട്രംപിന്റെ ഉയര്‍ച്ചയും മറ്റും ഇദ്ദേഹം പ്രവചിച്ചിരുന്നവത്രേ. ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രഡാമസ്. രാജീവ് ഗാന്ധിയുടെ മരണം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇതുവരെ ലോകത്ത് നടന്നിരിക്കുന്ന കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പ്രവചനം ഉന്നം വെച്ച് നില്‍ക്കുന്നത് മുല്ലപ്പെരിയാര്‍ ദുരന്തമാണെന്നാണ് റിപ്പോര്‍ട്ട്.
 
1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്.
 
ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രഡാമസ് രചിച്ച 'ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ ആണത്രേ മുല്ലപ്പെരിയാര്‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്.
 
ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഭൂമിയുടെ മധ്യത്തില്‍ നിന്നും ജ്വാലകള്‍ വന്ന് അത് ഭൂമികുലുക്കമായി മാറുമെന്നൊക്കെ. ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലൈ മാസം ആറ്, ഏഴ്, എട്ട് എന്നീ തീയതികളില്‍ നടക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ ഉണ്ടാകും.
 
ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്‌നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത് ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 201718 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു. രണ്ടു വന്‍ശക്തികള്‍ തുടങ്ങിവയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
 
ലോകത്തിന്റെ പല കോണില്‍ നിന്നും ജനങ്ങള്‍ ഐഎസിലേക്ക് എത്തുന്നത് മതതീവ്രവാദത്തിന് ആക്കം കൂട്ടുന്നു. മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് സൗദി അറേബ്യ, ലെബനന്‍ , ഇറാന്‍ ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനുള്ള സാധ്യതകള്‍ അറിയാന്‍ കഴിയും. ലോകരാജ്യങ്ങളെല്ലാം ആശങ്കയില്‍, ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷസാധ്യത നയിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ്. അമേരിക്കന്‍ മുന്നറിയിപ്പ് വകവെക്കാത്ത കൊറിയന്‍ നിലപാടുകളും ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ സംഘര്‍ഷാവസ്ഥയും കൂടുതല്‍ രൂക്ഷമാണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണത്രെ അദ്ദേഹം പ്രവചിക്കുന്നത്.
 
നോസ്ട്രഡാമസിന്റെ ചില ഞെട്ടിക്കുന്ന മറ്റൊരു പ്രവചനം ഇസ്രായേലിന്റെ വിധി ജറുസലേം ആക്രമിക്കപ്പെടുമെന്നാണ് നോസ്ട്രഡാമസ് പറയുന്നത്. ആക്രമണത്തെ ചെറുത്ത് നില്‍ക്കാന്‍ ഇസ്രായേലിന് വേണ്ടി പല രാജ്യങ്ങും എത്തും. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പശ്ചിമ ഏഷ്യയെ കലാപക്കളത്തിലാക്കിയ കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞു, പ്രതിഷേധം ശക്തമാകുന്നു ഇതൊരു വന്‍ പൊട്ടിത്തെറിയിലേക്കാണ് നയിക്കുന്നത്. എന്തായാലും ഇതൊക്കെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങള്‍ തന്നെയാണ്. യാതൊരു കാരണവശാലും ഇത്തരത്തിലുള്ള പ്രവചനം നടക്കാതിരിക്കട്ടെ. അങ്ങനെയാവട്ടെയെന്ന് കരുതിയിരിക്കാം.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh