ഹാര്‍വെ ചുഴലിക്കാറ്റിനിടെ ജനിച്ച തന്റെ കുഞ്ഞിന് ഈ അമ്മ പേരിട്ടു

baby 9520a

ടെക്‌സസില്‍ ഹാര്‍വെ ചുഴലികാറ്റ് നാശം വിതച്ചപ്പോള്‍ ഈ അമ്മ പ്രവസവേദനയിലായിരുന്നു. ഇര്‍മ റോഡ് ഡിഗ്രൂസ് എന്ന സ്ത്രീ പ്രസവ വേദനയോടൊപ്പം പുറത്ത് ശക്തമായ കാറ്റിന്റെ ഭീകരത്വവും അറിയുന്നുണ്ടായിരുന്നു. അതിശക്തമായ വേദനയ്‌ക്കൊടുവില്‍ എത്തിയ കുഞ്ഞ് അതിഥിയ്ക്ക് എന്ത് പേര് ഇടണമെന്ന് ഒരു നിമിഷം ഈ അമ്മയ്ക്കും നിശ്ചയമില്ലായിരുന്നു. തുടര്‍ന്ന് ആരോഗ്യവതിയായ കുഞ്ഞിന് നഴ്‌സ ഒരു പേര് നിര്‍ദ്ദേശിച്ചു ''ഹാര്‍വെ''.

ഈ അമ്മ അത് തന്റെ മകള്‍ക്ക് നല്‍കി. കോര്‍പസ് ക്രിസ്റ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുകയാണ് ഡിഗ്രൂസ്. തന്റെ കുടുംബത്തെ ഇവര്‍ ആരോഗ്യത്തോടെ നോക്കിയെന്ന് ഡിഗ്രൂസ് പറയുന്നു. ഹാര്‍വെ ആഞ്ഞടിച്ചതോടെ 200,000ലധികം പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. നഗരത്തില്‍ വൈദ്യുതിയില്ല. റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്.

13 വര്‍ഷത്തിനിടെ അമേരിക്കയില്‍ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഹാര്‍വേയെന്നും വിദഗ്ധര്‍ അറിയിച്ചു. കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണിത്. 2005ലാണ് അമേരിക്കയില്‍ ഇതിന് മുമ്പ് ഇത്ര വലിയ ചുഴലിക്കാറ്റ് വീശിയത്. 210 കിലോമീറ്റര്‍ വരെയാണ് ഹാര്‍വെയുടെ വേഗത.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh