2050ഓടെ ലോകജനസംഖ്യ 10 മില്ല്യണ്‍ ആകും

population 6a2e7

ജനസംഖ്യ പെരുകുകയാണ്. നിലവില്‍  7.6 ബില്ല്യണ്‍ ആണ് ലോകജനസംഖ്യ. 2050ഓടെ ഇത് 9.8 ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പേടിക്കേണ്ട കാര്യമതല്ല. ഇപ്പോള്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യ വരുന്ന ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്ന ചൈനയെ മറികടക്കുമെന്നാണ് വിവരങ്ങള്‍ പറയുന്നത്. യുഎന്‍ റിപ്പോര്‍ട്ട് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 
 
2050ഓടെ നൈജീരിയ അമേരിക്കയെ മറികടന്ന് മൂന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ സാമൂഹ്യസാമ്പത്തിക വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓരോ വര്‍ഷവും ഏകദേശം 83 മില്ല്യണ്‍ ആളുകളാണ് ലോകജനസംഖ്യയില്‍ കൂടുതലായി വരുന്നത്. നിലവിലുള്ള ട്രെന്‍ഡ് മുന്നോട്ട് പോവുകയാണെങ്കില്‍ ഇതേ എണ്ണം തന്നെയാകും വരും വര്‍ഷങ്ങളില്‍ കൂടിവരിക. 
 
ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ 2030ഓടെ  8.6 ബില്ല്യണ്‍ ആകും ലോകജനസംഖ്യ. 2050ഓടെ ഇത് 9.8 ആകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2100ല്‍ 11.2 ബില്ല്യണ്‍ ആകുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ 1.3 ബില്ല്യണ്‍ ജനങ്ങളാണ് ഇപ്പോഴുള്ളത്. 2024ല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചൈനയെ(1.4 ബില്ല്യണ്‍) ഇന്ത്യ മറികടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 
 
26 ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യ 2050ഓടെ ഇരട്ടിയാകും. നൈജീരിയയിലെ ജനസംഖ്യ പെരുകുകയാണ്. 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2050ല്‍ ഇരട്ടിയാകുമെന്നും 2100ഓടെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. മൊത്തത്തില്‍ കാര്യമായ വര്‍ധനവായിരിക്കും വരും വര്‍ഷങ്ങളില്‍ ലോകജനസംഖ്യയില്‍ ഉണ്ടാവുക.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh