ഫെയ്‌സ്ബുക്ക് ലൈക്കിന് കുഞ്ഞുമായുള്ള അപകടചിത്രം; യുവാവിന് ശിക്ഷ

dangling 38fd7

ലൈക്കിന്‍റെ കാലമാണ്. വന്നുവന്ന് ഫേസ്ബുക്ക് ലൈക്കിനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന സ്ഥിതി ഇതിനകം ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാനായി പിഞ്ചുകുഞ്ഞിനെ ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ തൂക്കിയിട്ടതാണ് പുതിയ വാര്‍ത്ത. ഇതിന്‍റെ ചിത്രമെടുത്ത്‌ സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. ജനലിന് പുറത്തേക്ക് കുഞ്ഞിനെ തൂക്കി നിര്‍ത്തിയാണ് ചിത്രമെടുത്തത്.
 
ചിത്രമെടുത്തത് കൂടാതെ മറ്റൊരു കാര്യം കൂടി ചെയ്തു ഇയാള്‍. 1,000 ലൈക്ക് തരണം, ഇല്ലെങ്കില്‍ ഇപ്പോള്‍ കുഞ്ഞിനെ താഴെയിടുമെന്ന ക്യാപ്ഷനോട് കൂടിയാണ് ഇയാള്‍ ചിത്രം ഷെയര്‍ ചെയ്തത്. കുട്ടിയുടെ ബന്ധുവാണ് ഇയാള്‍ എന്നാണ് വിവരം. 
 
കുഞ്ഞിന്‍റെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. രണ്ടര വര്ഷം തടവുശിക്ഷയാണ് ഇയാള്‍ക്കെതിരെ വിധിച്ചത്. 15ആം നിലയിലെ ജനാലയില്‍ നിന്നാണ് ഇയാള്‍ കുട്ടിയെ തൂക്കിനിര്‍ത്തിയത്. അല്‍ജിയേഴ്സിലാണ് സംഭവം നടന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടതോടെ ഇതിനെതിരെ കടുത്ത മുറവിളി രൂപപ്പെടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്  നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സംഭവം നടന്നയുടന്‍ തന്നെ വിവാദമാവുകയും അറസ്റ്റ് നടത്തുകയുമായിരുന്നു.
 
എന്നാല്‍ പ്രതി കുഞ്ഞിനേയും കൊണ്ട് കളിക്കുകയായിരുന്നു എന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ഇയാളെ വെറുതെവിടണമെന്നായിരുന്നു പിതാവിന്‍റെ അപേക്ഷ. എന്നാല്‍ കോടതി ഇയാളുടെ വാദം തള്ളി. കുട്ടിയുടെ ജീവന് ആപത്തു സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നു എന്ന് കോടതി പറഞ്ഞു. 
 
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ കിട്ടാനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh