തീവ്രവാദിയെന്ന് കരുതി പിടിച്ചുകൊണ്ടുപോയത് നടനെ

police f16b7

തീവ്രവാദം പെരുകുകയാണ്. അടുത്തിടെ നടന്ന മാഞ്ചസ്റ്റര്‍/ ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് എന്നിവ തീവ്രവാദം ശക്തമാക്കുമോ എന്ന ഭയവും വളരുന്നുണ്ട്‌. നാട്ടില്‍ മുടിവളര്‍ത്തിയവനേം കാതുകുത്തിയവനെയുമൊക്കെ ചോദ്യം ചെയ്യുന്നത് സാധാരണമാണ്. തീവ്രവാദിയാണോ എന്ന് മനസിലാക്കാനാണ് ഈ ചോദ്യം ചെയ്യല്‍. ഇതുപോലുള്ള ഒരു സംഭവമാണ് ഫ്രാന്‍സില്‍ നടന്നത്. ട്രെയിനില്‍ പോയിക്കൊണ്ടിരുന്ന നടനെയാണ് അബദ്ധത്തില്‍ പോലീസ് പിടിച്ചുകൊണ്ടുപോയത്.
 
ട്രെയിനിന്‍റെ ടോയ്ലറ്റില്‍ വച്ച് അഭിനയിക്കാനുള്ള രംഗം റിഹേഴ്സല്‍ ചെയ്യുമ്പോഴാണ് കക്ഷിയെ പോലീസ് പിടിക്കുന്നത്. ടോയ്ലറ്റിന് മുന്നിലൂടെ കടന്നുപോയ റെയില്‍വേ ഗാര്‍ഡാണ് ഇയാളുടെ സംസാരം കേട്ട് പോലീസിനെ വിവരമറിയിച്ചത്. ട്രെയ്നിലിരുന്നുകൊണ്ട് തോക്ക്, ആയുധം എനിങ്ങന്‍സെ പറഞ്ഞുകൊണ്ടിരിക്കെയാണ് ഗാര്‍ഡ് ഇയാളെ ശ്രദ്ധിച്ചത്. 
 
ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു റോളിനു വേണ്ടി പഠിക്കുകയായിരുന്നു 35കാരനായ ഈ നടന്‍. ഇയാളുടെ സംസാരം കേട്ട ഗാര്‍ഡ് ബോസിനെ അറിയിക്കുകയും അലാറം മുഴക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പാരീസില്‍ നിന്നും മാഴ്സേല്ലേയിലേക്ക് പോവുകയായിരുന്ന ഹൈസ്പീഡ് ട്രെയിന്‍ വാലന്‍സ് സിറ്റിയില്‍ നിര്‍ത്തിയിട്ടു. ചോദ്യം ചെയ്യാനായി സെക്യൂരിറ്റി ഫോഴ്സ് വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.
 
നടന്‍ അഭിനയം പഠിക്കുകയാണെന്ന് വെളിപ്പെട്ടതോടെ ഇയാളെ വിട്ടയക്കുകയുണ്ടായി. 2015 നവംബറിലെ പാരീസ് അറ്റാക്കിന് ശേഷം ഫ്രാന്‍സ് ഒരു അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയിലാണ്. 130 പേരെയാണ് തീവ്രവാദി ഗ്രൂപ്പുകള്‍ അന്ന് കൊന്നൊടുക്കിയത്. ഏതായാലും അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ എല്ലാ രാജ്യങ്ങളെയും തങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപെടുത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh