international-lead

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

  ലണ്ടന്‍: വീല്‍ച്ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.   കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഒഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഇപ്പോള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രൊഫസര്‍... Read more

international-row-1

2020 ജൂലൈ  6, 7, 8 തീയതികളില്‍ മുല്ലപ്പെരിയാര്‍ ദുരന്തം ; നോസ്ട്രഡാമസിന്റെ പ്രവചനം

2020 ജൂലൈ 6, 7, 8 തീയതികളില്‍ മുല്ലപ്പെരിയാര്‍ ദുരന്തം ; നോസ്ട്രഡാമസിന്റെ പ്രവചനം

  പതിനഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒരു പ്രവചനം നടന്നിട്ടുണ്ടെന്നാണ്... Read more

2050ഓടെ ലോകജനസംഖ്യ 10 മില്ല്യണ്‍ ആകും

2050ഓടെ ലോകജനസംഖ്യ 10 മില്ല്യണ്‍ ആകും

ജനസംഖ്യ പെരുകുകയാണ്. നിലവില്‍  7.6 ബില്ല്യണ്‍ ആണ് ലോകജനസംഖ്യ. 2050ഓടെ ഇത് 9.8 ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍... Read more

ഫെയ്‌സ്ബുക്ക് ലൈക്കിന് കുഞ്ഞുമായുള്ള അപകടചിത്രം; യുവാവിന് ശിക്ഷ

ഫെയ്‌സ്ബുക്ക് ലൈക്കിന് കുഞ്ഞുമായുള്ള അപകടചിത്രം; യുവാവിന് ശിക്ഷ

ലൈക്കിന്‍റെ കാലമാണ്. വന്നുവന്ന് ഫേസ്ബുക്ക് ലൈക്കിനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന സ്ഥിതി ഇതിനകം ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാനായി പിഞ്ചുകുഞ്ഞിനെ ഉയരമുള്ള... Read more

international-row-2

അമേരിക്കയില്‍ തരംഗമായി ആടുയോഗ

അമേരിക്കയില്‍ തരംഗമായി ആടുയോഗ

പല തരത്തിലുള്ള വ്യായാമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ രീതിയില്‍ യോഗയും ധ്യാനവുമൊക്കെ വിദേശികള്‍ക്കിടയില്‍ നല്ല ഹിറ്റാണ്. ഇതിപ്പോള്‍ നാട്ടിലെങ്ങുമില്ലാത്ത ഒരുതരം യോഗയെപ്പറ്റിയാണ്... Read more

ചോക്ലേറ്റ് ഫാക്ടറി പൂട്ടാതിരിക്കാൻ പണം പിരിക്കുന്നു

ചോക്ലേറ്റ് ഫാക്ടറി പൂട്ടാതിരിക്കാൻ പണം പിരിക്കുന്നു

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. എന്നുവെച്ചാൽ ചിലർ സിനിമ കാണും, ചിലർ പാട്ട് കേൾക്കും, ചിലർ യാത്ര ചെയ്യും. അങ്ങനെ പല... Read more

തീവ്രവാദിയെന്ന് കരുതി പിടിച്ചുകൊണ്ടുപോയത് നടനെ

തീവ്രവാദിയെന്ന് കരുതി പിടിച്ചുകൊണ്ടുപോയത് നടനെ

തീവ്രവാദം പെരുകുകയാണ്. അടുത്തിടെ നടന്ന മാഞ്ചസ്റ്റര്‍/ ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് എന്നിവ തീവ്രവാദം ശക്തമാക്കുമോ എന്ന ഭയവും വളരുന്നുണ്ട്‌. നാട്ടില്‍... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-world