കൂട്ടുകാരികളെ പിരിയാന്‍ വയ്യ; അവരെയും ഒപ്പം വിവാഹം കഴിക്കണമെന്ന് വധു

ദുബൈ: വിവാഹം കഴിക്കണമെങ്കില്‍ പല വിധ നിബന്ധനകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീധന സമ്പ്രദായം ഇല്ലാത്ത അറബിരാജ്യങ്ങളില്‍. മഹ്‌റിന്റെ വലുപ്പം, ഫ്‌ളാറ്റ്, കാറ് എന്നിങ്ങനെ പലതും. എന്നാല്‍ തനിക്കൊപ്പം തന്റെ രണ്ട് കൂട്ടുകാരികളെയും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാലോ? സൗദിയിലെ ഒരു അധ്യാപിക വരനെ ഞെട്ടിച്ചത് ഇങ്ങനെയാണ്. സ്‌കൂള്‍ തലം മുതല്‍ കൂടെ പഠിച്ച രണ്ട് കൂട്ടുകാരികളെ പിരിയാനാകില്ലെന്ന് പറഞ്ഞുള്ള ഭാവിവധുവിന്റെ നിലപാട് കേട്ട് വരന്‍...

മകളെ പ്രേമിക്കാനിറങ്ങിയ യുവാവ് അമ്മയുമായി കടന്നു

image6 6d22aകായംകുളം: മകളെ ശല്യം ചെയ്ത യുവാവിനെ താക്കീത് ചെയ്ത അമ്മ ഒടുവില്‍ അതേ യുവാവിനൊപ്പം ഒളിച്ചോടി. കായംകുളത്തിനടുത്ത് വള്ളികുന്നം ആണ് സംഭവം. യുവാവ് അയല്‍വാസിയായ പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചെങ്കിലും വിടാതെ ശല്യം ചെയ്ത യുവാവിനെതിരെ അമ്മയോട് വിവരം പറയുകയും ചെയ്തു.

വിവരമറിഞ്ഞ അമ്മ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് യുവാവിനെ വിളിച്ച് താക്കീത് ചെയ്തു. എന്നാല്‍ പിന്നീട് അമ്മയുടെ മൊബൈലില്‍ നിരവധി...

ഗെയിം ഭ്രാന്ത്: ആറ് വര്‍ഷമായി താമസം ഇന്റര്‍നെറ്റ് കഫേയിൽ

China-internet-cafe 12068ബീജിംഗ്: കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്ത് കാരണം ലീ മെങ്ങ് കഴിഞ്ഞ ആറ് വര്‍ഷമായി ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ചാങ്ങ്ചുനിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും വല്ലപ്പോഴുമൊരു കുളി പാസാക്കാനും മാത്രമാണ് ഇയാള്‍ സീറ്റ് വിട്ട് എഴുന്നേല്‍ക്കുന്നത്.ചൈന അതിവേഗം ബഹുദൂരം വളരുകയാണ്. അതുപോലെ തന്നെയാണ് ചൈനക്കാരും.

അവധിയാണെങ്കിലും ഉത്സവമാണെങ്കിലും അതൊന്നും വകവയ്ക്കാതെ ലീ ഗെയിം കളിച്ചുകൊണ്ടേയിരിക്കുന്നു! ആറ് വര്‍ഷം മുന്‍പ് ബിരുദപഠനം...

16 പേര്‍ക്ക് എച്ച്‌ഐവി കുത്തിവച്ച കേസില്‍ സ്വിസ് പൗരന് 13 വര്‍ഷം തടവ്

hiv 0fc58ജനീവ: 16 പേരില്‍ എച്ച്‌ഐവി വൈറസ് കുത്തിവച്ചു രോഗബാധിതരാക്കിയ കേസില്‍ സ്വിസ് പൗരനു 13 വര്‍ഷം തടവ്. സ്വിറ്റ്‌സര്‍ലന്‍ഡ് കോടതിയാണു ശിക്ഷ വിധിച്ചത്. അക്യുപക്ച്ചര്‍ വിദഗ്ധനായ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എച്ച്‌ഐവി ബാധിതനായ ഇയാള്‍ സ്വയം ചികിത്സയിലൂടെ ഭേദപ്പെട്ടതായി അവകാശവാദം ഉന്നയിക്കുന്നു. ഇയാളുടെ രക്തമാണ് രോഗവ്യാപനത്തിനായി ഉപയോഗിച്ചത്. രോഗബാധിതരായി ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇരകളില്‍ രോഗം പടര്‍ത്താന്‍ കുത്തിവച്ചത് ഇയാളുടെ തന്നെ...

ആത്മാവിനോട് സംസാരിക്കാനും ഉപകരണം

paranormal 622bcകാറപകടത്തില്‍ എട്ടുവര്‍ഷം മുമ്പ് മകള്‍ മരിച്ച ദു:ഖത്തില്‍ തകര്‍ന്നുപോയ ഗാരി ഗാല്‍ക്ക ഒടുവില്‍ കണ്ടെത്തിയത് അവളുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗമായിരുന്നു. ഇലക്ട്രിക് എന്‍ജിനീയറായ ഗാരി തന്റെ വൈദഗ്ധ്യവും അനുഭവവും കൈമുതലാക്കി മരിച്ച മകളുമായി സംസാരിക്കാനുള്ള ഒരുകൂട്ടം ഇലക്ട്രോ മാഗ്നറ്റിക് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്യുകയായിരുന്നു. അതിലൂടെ മരിച്ച മകള്‍ മെലീസ ഇങ്ങനെ പറയുന്നതും അദ്ദേഹം റെക്കോഡ് ചെയ്തു ' ഹായ് ഡാഡി, എനിക്ക് അങ്ങയെ വലിയ...

എട്ടുവയസുകാരന്‍ 61 കാരിയെവിവാഹം ചെയ്തു

boy marry 1b6d2ജോഹന്നാസ് ബര്‍ഗ്: മരിച്ചു പോയ അപ്പൂപ്പന്റെ ആഗ്രഹം സാധിക്കാന്‍ എട്ടു വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥി 61 വയസുള്ള സ്ത്രീയെ വിവാഹം ചെയ്തു. ദക്ഷിണാഫ്രിക്കയിലെ തശ്വെയിനാലാണ് സംഭവം നടന്നത്. ഏതാണ്ട് നൂറോളം അതിഥികള്‍ പങ്കെടുത്ത വിവാഹചടങ്ങിലായിരുന്നു സാനെലെ മസിലേല എന്ന എട്ടു വയസുകാരന്‍ അഞ്ചു മക്കളുടെ അമ്മ കൂടിയായ ഹെലന്‍ ഷബാംഗുവിനെ വരിച്ചത്. ഹെലന്റെ ഭര്‍ത്താവും അഞ്ചു മക്കളും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.

അതേസമയം മരിച്ചുപോയ പിതാമഹന്മാരുടെ...

ആന പോലീസിന്‌ പരാതി നല്‍കി!

elephant 8db29മനുഷ്യര്‍ പോലീസിന്‌ പരാതി നല്‍കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ഒരു ആന പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചാലേ പറ്റൂ. തിരുനല്‍വേലിയില്‍ നടന്ന സംഭവമാണിത്‌!

തിരുനല്‍വേലിക്കടുത്ത്‌ മകൂടല്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഒരു പിടിയാന തന്നെ കല്ലെറിഞ്ഞ ആളിനെതിരെ പരാതി നല്‍കി! പാപ്പാനൊപ്പമാണ്‌ ആന സ്‌റ്റേഷനിലെത്തിയത്‌. തനിക്കു വേണ്ടി പാപ്പാന്‍ എഴുതി തയ്യാറാക്കിയ പരാതി അവള്‍ തുമ്പിക്കൈയിലെടുത്ത്‌...

എട്ടു വയസ്സുകാരന്‌ 61 കാരി ഭാര്യ

61yearmarried8yearold 0d21eഎട്ടു വയസ്സുകാരന്‌ 61 കാരി വധു! ദക്ഷിണാഫ്രിക്കയിലെ ടഷ്വാനെയിലാണ്‌ അപൂര്‍വ വിവാഹം നടന്നത്‌. സനെലെ മസിലെലെ എന്ന വരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌. അതേസമയം, ഹെലന്‍ ഷാബങ്ങുവിന്‌ അഞ്ച്‌ കുട്ടികളും മറ്റൊരു ഭര്‍ത്താവുമുണ്ട്‌.

യഥാര്‍ഥത്തില്‍ ഈ വിവാഹം പൂര്‍വികരെ പ്രീതിപ്പെടുത്താനായുളള ഒരു ചടങ്ങായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നൂറോളം അതിഥികളില്‍ വധുവിന്റെ ഭര്‍ത്താവും കുട്ടികളും സന്നിഹിതരായിരുന്നു എന്നതാണ്‌ ഏറെ രസകരമായ വസ്‌തുത.

ഹെലനും സനെലെയും വിവാഹ...

പോപ്പ് തെരഞ്ഞെടുപ്പിന്റെ പേരിലും ചൂതാട്ടം

paddyചൂതാട്ടത്തെ ക്രിസ്തുമതം നിരുത്സാഹ പെടുത്തുന്നുണ്ടെങ്കിലും പോപ്പിന്റെ തെരഞ്ഞെടുപ്പുപോലും ചൂതാട്ടത്തിന് ഉപയോഗിക്കുകയാണ് പല പ്രമുഖ ബെറ്റിങ്ങ് കമ്പനികളും. ആരായിരിക്കും അടുത്ത പോപ്പ്, ഏത് രാജ്യക്കാരനായിരിക്കും എന്നിങ്ങനെ നിരവധിയിനങ്ങളിലാണ് മത്സരം.

ഇതിനകം അഞ്ചുലക്ഷം ഡോളര്‍ (ഏകദേശം രണ്ടരക്കോടി രൂപ) ഇറക്കിക്കഴിഞ്ഞതായി പാഡിപവറിന്റെ വക്താവ് ക്ളെയര്‍ ഡേവിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോള്‍ ഇത് 35 കോടിയോളമെത്തും. ഈ വര്‍ഷം ഏറ്റവും കുടുതല്‍...

തടിച്ച സുന്ദരികള്‍ക്കായുള്ള സൗന്ദ്യര്യ മത്സരം ശ്രദ്ധേയമായി

MISS-LARGE-570സൌന്ദര്യസങ്കല്‍പ്പത്തില്‍ മെലിഞ്ഞ സ്ത്രീകള്‍ക്കാണ് മുന്‍ഗണനയെങ്കിലും അല്‍പ്പം തടിയുണ്ടെന്നു കരുതി ആരേയും തള്ളിക്കളയരുത് എന്ന സന്ദേശമുയര്‍ത്തി ഒരു വ്യത്യസ്ത മത്സരം. 10 അറേബ്യന്‍ രാജ്യങ്ങളിലെ തടിച്ച സുന്ദരികള്‍ക്കായി കഴിഞ്ഞ ദിവസം ലൈബനനില്‍ സംഘടിപ്പിച്ച സൌന്ദര്യമത്സരം ലോകശ്രദ്ധയാകര്‍ഷിച്ചു.മിസ് ബിഗ് അറേബ്യന്‍ ബ്യൂട്ടി എന്നു പേരിട്ട മത്സരത്തില്‍ പങ്കെടുക്കാനുള്ള മാനദണ്ഡം വ്യത്യസ്തമായിരുന്നു. 21നും 42നും ഇടയില്‍ പ്രായമുള്ള 80നും 120 കിലോയ്ക്കും...