വരന് സൗന്ദര്യം പോര; വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി

ലക്‌നൗ: വരന് സൗന്ദര്യം പോരെന്ന വധുവിന്റെ പരാതിയില്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ച് സ്വദേശിനിയായ യുവതിയാണ് ഭാവിവരന്‍ കറുത്തവനാണെന്ന് തിരിച്ചറിഞ്ഞ് മണ്ഡലപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. നസീറബാദ് ജമല്‍പുര്‍ ഹര്യായ സ്വദേശിക്കാണ് കല്യാണമണ്ഡപത്തില്‍ വച്ച് അപമാനിതനായി തിരിച്ചുപോരേണ്ടിവന്നത്.

വിവാഹവേദിയില്‍ വച്ചാണ് വധു ആദ്യമായി തന്റെ ഭാവി ഭര്‍ത്താവിനെ കാണുന്നത്. വരന്‍ കറുമ്പനാണെന്നതു മാത്രമല്ല തന്റെ സൗന്ദര്യ സങ്കല്പത്തിന് ഒട്ടും യോജിക്കാത്ത ആളുമാണെന്ന് തിരിച്ചറിഞ്ഞതോടെ വധു പൊട്ടിത്തെറിച്ച് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ഇതോടെ രോഷാകുലരായ വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് പോലീസിന്റെ നിലപാട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh