വരന്‍ മാറിയെത്തി: വിവാഹസംഘം പോലീസ് കസ്റ്റഡിയില്‍

തിരുവമ്പാടി: വരന്‍ മാറിയെത്തിയതിനെത്തുടര്‍ന്ന് യുവതിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തയ്യാറായില്ല. അപരനായിവന്ന വരനും കൂടെ എത്തിയവരും പോലീസ് കസ്റ്റഡിയിലുമായി. കൂടരഞ്ഞി സ്വദേശിയായ പതിനെട്ടുകാരിയുടെ വിവാഹമാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്നത്.

ഇടുക്കി കട്ടപ്പനയില്‍നിന്നുള്ള യുവാവിന്റെ വിവാഹാലോചന ഇടനിലക്കാര്‍വഴിയാണ് എത്തിയത്. എന്നാല്‍ ശനിയാഴ്ച രാത്രിയെത്തിയ വിവാഹ സംഘത്തിലെ വരന് 50 വയസ്സിനോടടുത്ത് പ്രായമുണ്ടായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി. തമിഴ്‌നാട് സ്വദേശികളടക്കമുള്ള സംഘത്തിലെ ആറുപേരാണ് മുക്കം പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh