കെവിൻ അച്ചൻ ആളൊരുകിടിലം

frkevin b0a8aഒട്ടാവ : കെവിൻ ഫാസ്റ്റ് ഒരു പുരോഹിതനാണ്. ലോകത്തെ ഏറ്റവും സ്ട്രോംഗായ പുരോഹിതൻ. വെറുതേയല്ല വിശേഷണം. വിമാനം, ഫയർ എൻജിൻ, വാഹനങ്ങൾ എന്നിവ വലിച്ചുനീക്കുകയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദം. ഇങ്ങനെ ഇരുപതുവർഷത്തിനുള്ളിൽ പുതുക്കിയത് പത്തൊമ്പത് റെക്കോഡുകളാണ്. കാനഡയിലെ സെന്റ്പോൾ ലൂഥറൻ ചർച്ചിലെ പുരോഹിതനാണ് കെവിനിപ്പോൾ.

അമ്പത്തൊന്നുവയസായെങ്കിലും അതിന്റെ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന്റെ ഏഴയലത്തില്ല. ആകെയുള്ളത് തലമുടിയും താടിയും നരച്ചു എന്നതുമാത്രം.

എപ്പോഴും യുവാവിന്റെ ചുറുചുറുക്ക്. അഞ്ഞൂറുകിലോ ഭാരമൊക്കെ തനിക്ക് ഷോൾഡറിൽ വഹിക്കാനാവുമെന്നാണ് കെവിൻ പറയുന്നത്.189 ടൺഭാരമുള്ള വിമാനം വലിച്ചുനീക്കിയ കെവിന്റെ പ്രകടനം കണ്ടവർക്ക് ഇപ്പോഴും അത്ഭുതം മാറിയിട്ടില്ല. ഫുൾ ലോഡുള്ള ഫയർ എൻജിൻ, ട്രക്കുകൾ എന്നിവയും കെവിൻ പുഷ്പംപോലെ വലിച്ചുനീക്കും.

കഠിന പരിശീലനം കൊണ്ടാണ് കെവിൻ ഇത് സാധ്യമാക്കിയത്. ചിട്ടയായ ജീവിതത്തിനിടയിൽ നിന്ന് പരിശീലനത്തിനുള്ള സമയം അദ്ദേഹം സ്വയം കണ്ടെത്തുകയാണ്. പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമല്ല.വലിയ ഇരുമ്പുഗോളങ്ങളും ട്രാക്ടർ ടയറുകളും കൊണ്ടാണ് കെവിന്റെ കസർത്തുകൾ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh