എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി

  എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി പാഡിയുടെ അനായാസമായ നൃത്തച്ചുവടുകളും മെയ് വഴക്കവും കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിച്ചു. സൽസ നൃത്തത്തിൽ പുതിയ അദ്ധ്യായം കുറിച്ച പാഡി ചെറുപ്പക്കാരിയോ മദ്ധ്യ വയസ്കയോ അല്ല 80 വയസുള്ള മുത്തശ്ശിയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് മുത്തശ്ശി തന്റെ അസാമാന്യ ചുവടുകളുമായി ജഡ്ജുമാരെയും കാണികളെയും അമ്പരപ്പിച്ചത്. ഷോ കഴിഞ്ഞിട്ട് രണ്ടു മാസം പിന്നട്ടിട്ടും പാഡ്യ മുത്തശ്ശിയുടെ വീഡിയോ യു ട്യൂബിൽ ഹിറ്റാണ്. തന്റെ ഡാൻസ് മാസ്റ്റർ കൂടിയായി നികോയ്ക്കൊപ്പമാണ് പാഡി ചുവടുവച്ചത്. സാവധാനത്തിലുള്ള ചുവടുകളുമായി തുടങ്ങിയ പാഡിയ്ക്ക് ആദ്യം കിട്ടിയത് പുച്ഛമാണ്. വിധികർത്താക്കളിലൊരാളായ സിമോൺ നെഗറ്റീവ് വോട്ടും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണ് നൃത്തം കണ്ടത്. ചടുലമായും മനോഹരമായും നൃത്തം ചെയ്ത പാഡി മുത്തശ്ശിക്ക് നെഗറ്റീവ് വോട്ട് ചെയ്തതിൽ സീമോൺ ഷോയിൽ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സിമോണിന്റെ നെഗറ്റീവ് വോട്ട് കാരണം മുത്തശ്ശിക്ക് ഷോയിൽ താരമാകാൻ കഴിഞ്ഞില്ലെങ്കിലും ബ്രിട്ടണിലെ സ്റ്റാറാണ് ഇപ്പോൾ പാഡി. ഒന്നിനും പ്രായം തടസമല്ല എന്ന് പുതിയ തലമുറയ്ക്ക് കാട്ടിക്കൊടുക്കുകയാണ് ഷോയിലൂടെ താൻ ഉദ്ദേശിച്ചതെന്നാണ് പാഡി മുത്തശ്ശി പറയുന്നത്. പാഡിയുടെ അനായാസമായ നൃത്തച്ചുവടുകളും മെയ് വഴക്കവും കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിച്ചു. സൽസ നൃത്തത്തിൽ പുതിയ അദ്ധ്യായം കുറിച്ച പാഡി ചെറുപ്പക്കാരിയോ മദ്ധ്യ വയസ്കയോ അല്ല 80 വയസുള്ള മുത്തശ്ശിയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് മുത്തശ്ശി തന്റെ അസാമാന്യ ചുവടുകളുമായി ജഡ്ജുമാരെയും കാണികളെയും അമ്പരപ്പിച്ചത്. ഷോ കഴിഞ്ഞിട്ട് രണ്ടു മാസം പിന്നട്ടിട്ടും പാഡ്യ മുത്തശ്ശിയുടെ വീഡിയോ യു ട്യൂബിൽ ഹിറ്റാണ്. തന്റെ ഡാൻസ് മാസ്റ്റർ കൂടിയായി നികോയ്ക്കൊപ്പമാണ് പാഡി ചുവടുവച്ചത്. സാവധാനത്തിലുള്ള ചുവടുകളുമായി തുടങ്ങിയ പാഡിയ്ക്ക് ആദ്യം കിട്ടിയത് പുച്ഛമാണ്.

വിധികർത്താക്കളിലൊരാളായ സിമോൺ നെഗറ്റീവ് വോട്ടും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണ് നൃത്തം കണ്ടത്. ചടുലമായും മനോഹരമായും നൃത്തം ചെയ്ത പാഡി മുത്തശ്ശിക്ക് നെഗറ്റീവ് വോട്ട് ചെയ്തതിൽ സീമോൺ ഷോയിൽ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സിമോണിന്റെ നെഗറ്റീവ് വോട്ട് കാരണം മുത്തശ്ശിക്ക് ഷോയിൽ താരമാകാൻ കഴിഞ്ഞില്ലെങ്കിലും ബ്രിട്ടണിലെ സ്റ്റാറാണ് ഇപ്പോൾ പാഡി. ഒന്നിനും പ്രായം തടസമല്ല എന്ന് പുതിയ തലമുറയ്ക്ക് കാട്ടിക്കൊടുക്കുകയാണ് ഷോയിലൂടെ താൻ ഉദ്ദേശിച്ചതെന്നാണ് പാഡി മുത്തശ്ശി പറയുന്നത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh