എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം

enfield ddc43
ജയ്പൂര്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം. രാജസ്ഥാനിലെ ജോദ്പൂരിനടുത്ത് ചോട്ടീല ഗ്രാമത്തിലാണ് ബുള്ളറ്റ് പ്രതിഷ്ഠയായ ഈ ക്ഷേത്രം. ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ബുള്ളറ്റ് ബാബ ക്ഷേത്രത്തില്‍ പൂജ ചെയ്യാനായി എത്തുന്നത്. 

പാലീ ജോധ്പൂര്‍ ദേശീയ പാതയിലൂടെ പോകുന്ന യാത്രികരെല്ലാം ചോട്ടീലയില്‍ ബ്രേക്കിടും. തൂടര്‍ന്നുള്ള യാത്രയില്‍ അപകടം പറ്റാതിരിക്കാന്‍ ബൂള്ളറ്റ് ബാബ ക്ഷേത്രത്തില്‍ പൂജ ചെയ്യും.
 
ബുള്ളറ്റ് ബാബയുടെ കഥ ഇങ്ങനെയാണ്. ഇരുപത്തി രണ്ടു വര്‍ഷം മുന്‍പ് ഓം സിങ്ങ് റാത്തോഡ് തന്റെബുള്ളറ്റുമായി ജോധ്പൂരിലേക്ക് പോവുകയായിരുന്നു. ചോട്ടീലയിലെത്തിയപ്പോള്‍ വണ്ടി മരത്തിലിടിച്ച് റാത്തോഡ് കൊല്ലപ്പെട്ടു. പോലീസുകാര്‍ ബുള്ളറ്റെടുത്ത് സ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ അടുത്ത ദിവസം നോക്കിയപ്പോള്‍ അപകടം നടന്ന അതേ സ്ഥലത്ത് ബുള്ളറ്റ് കിടക്കുന്നു. പോലീസുകാര്‍ വീണ്ടും വണ്ടിയെടുത്ത് സ്റേഷനില്‍ കൊണ്ടിട്ടു. ഇത്തവണ ടാങ്കിലെ പെട്രോള്‍ ചോര്‍ത്തിക്കളഞ്ഞ് വണ്ടി ചങ്ങലയിട്ടു പൂട്ടി. എന്നാല്‍ പിറ്റേന്നും ബുള്ളറ്റ് അപകടം നടന്ന സ്ഥലത്ത് കിടക്കുന്നു. അതോടെ നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടി. ബുള്ളറ്റ് ദൈവമാണ്. അങ്ങനെ ഓം സിങ്ങ് റാത്തോഡിന്റെ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബാബയായി. 
 
ഗ്രാമവാസികള്‍ ബാബയ്ക്ക് ക്ഷേത്രവും പണിതു. ഇന്ന് ഇതുവഴി യാത്രികര്‍ ബുള്ളറ്റ് ബാബയ്ക്ക് നേര്‍ച്ച നല്‍കുന്നു. ചുവന്ന ചരടും പണവും പുഷ്പങ്ങളും ബാബയ്ക്കായി അര്‍ച്ചിക്കുന്നു. ദിനവും നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്.


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh