കാമുകനോടുള്ള പ്രണയം തെളിയിക്കാന്‍ യുവതി ഫ്ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി
- ബുധൻ, 11 ഡിസംബർ 2013
ഡല്‍ഹി: അഗാധമായ പ്രണയം തെളിയിക്കാനായി യുവതി കാമുകന്റെ നിര്‍ദേശ പ്രകാരം ഫ്ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി. ദക്ഷിണ ഡല്‍ഹിയിലെ മധു വിഹാറില്‍ ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അനിത എന്ന 25 കാരിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പ്രണയം തെളിയിക്കാനായി കാമുകന്റെ നിര്‍ദേശപ്രകാരം ഫൈ്ള ഓവറില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ഗാസിപൂരിലെ മൊബൈല്‍ ഷോറൂമില്‍ ജോലി ചെയ്യുന്ന വസീം എന്ന യുവാവുമായി പ്രണയത്തിലായിരുന്നു അനിത .വസീമിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതറിഞ്ഞ് ആഗ്രയില്‍ നിന്നുമാണ് അനിത ഡല്‍ഹിയിലെത്തിയത്.
വസീമിന്റെയും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടേയും ഫോട്ടോകള്‍ മൊബൈലില്‍ കാണാനിടയായ അനിത അതിന്റെ ദ്വേഷ്യം ഉള്ളിലടക്കിയാണ് വസീം ജോലി ചെയ്യുന്ന സ്ഥലത്തെത്തിയത്. തുടര്‍ന്ന് വസീം ജോലി കഴിഞ്ഞ് വൈകുന്നേരം പാലത്തിനു മുകളില്‍ വെച്ച് അനിതയെ കാണുകയും സംസാരിക്കുകയും ചെയ്തു.
വസീം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചിയിച്ചിട്ടുള്ള കല്യാണത്തില്‍ നിന്നും പിന്മാറണമെന്ന് അനിത ആവശ്യപ്പെട്ടപ്പോള്‍ തന്നോട് അത്രയ്ക്കും ഇഷ്ടമാണെങ്കില്‍ ഫൈഌഓവറില് നിന്നും താഴേക്ക് ചാടാന്‍ വസീം നിര്‍ദേശിക്കുകയായിരുന്നു.
തങ്ങളുടെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് അനിത വസീമിന്റെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ വസീമിന്റെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ക്കുകയായിരുന്നു.
അസുഖ ബാധിതയായ അമ്മയുമായി കഴിഞ്ഞ ഒരു വര്‍ഷമായി ആഗ്രയില്‍ താമസിച്ചുവരികയായിരുന്നു അനിത. അനിതയെ ഫ്ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ പ്രേരിപ്പിച്ച വസീമിനെ പോലീസ് അറസ്റ്റ് ചെയ്തു