weird-lead

ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനല്‍ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍; മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനല്‍ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍; മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

ന്യൂയോര്‍ക്ക്: സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍. മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്' എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനത്തെ 'വാള്‍ട്ട് ഡിസ്‌നി കമ്പനി' ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം... Read more

weird-row-1

  എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി

എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി

പാഡിയുടെ അനായാസമായ നൃത്തച്ചുവടുകളും മെയ് വഴക്കവും കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിച്ചു. സൽസ നൃത്തത്തിൽ പുതിയ അദ്ധ്യായം കുറിച്ച... Read more

എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം

എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം

ജയ്പൂര്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം. രാജസ്ഥാനിലെ ജോദ്പൂരിനടുത്ത് ചോട്ടീല ഗ്രാമത്തിലാണ് ബുള്ളറ്റ് പ്രതിഷ്ഠയായ ഈ ക്ഷേത്രം. ദിവസവും നൂറുകണക്കിന്... Read more

കാമുകനോടുള്ള പ്രണയം തെളിയിക്കാന്‍ യുവതി ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി

ഡല്‍ഹി: അഗാധമായ പ്രണയം തെളിയിക്കാനായി യുവതി കാമുകന്റെ നിര്‍ദേശ പ്രകാരം ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി. ദക്ഷിണ ഡല്‍ഹിയിലെ... Read more

weird-row-2

ക്ലോസറ്റില്‍ പശ ഒട്ടിച്ചു :യുവതി കുടുങ്ങി

ക്ലോസറ്റില്‍ പശ ഒട്ടിച്ചു :യുവതി കുടുങ്ങി

ജോര്‍ജിയ: ക്ലോസറ്റില്‍  ആരോ തേച്ചുപിടിപ്പിച്ച പശയിലിരുന്ന യുവതി മണിക്കൂറുകളോളം പശയില്‍ ഒട്ടിപ്പോയി. ജോര്‍ജിയയിലെ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ  പൊതു ടോയ്‌ലറ്റിലിരുന്ന... Read more

യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു

ബെര്‍ലിന്‍: യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു. ജര്‍മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ജര്‍മ്മന്‍കാരനായ ശിഖണ്ഡി ട്രാന്‍സ് ജെന്‍ഡര്‍ ആണ്... Read more

ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌

ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌

ടോക്കിയോ: കുട്ടികളെ ഇന്റനെറ്റ്‌ അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ ജപ്പാനില്‍ നോമ്പ്‌! ജപ്പാനില്‍ പന്ത്രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള അഞ്ചുലക്ഷത്തിലേറെ കുട്ടികള്‍ ഇന്റര്‍നെറ്റ്‌... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-weird