എട്ട് പ്രധാന താരങ്ങള്‍ ഇല്ലാതെ അഫ്ഗാനെതിരെയുള്ള ടെസ്റ്റിന് ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റില്‍ ടീം ഇന്ത്യ, നായകന്‍ കോഹ്ലിയുള്‍പ്പെടെ എട്ട് പ്രധാന താരങ്ങളില്ലാതെയാവും ഇറങ്ങുക. രണ്ടാം നമ്പര്‍ ടീമിനെ അണിനിരത്താനുള്ള സാധ്യതകളാണ് തെളിയുന്നത്. ജൂണ്‍ 14നാണ് ബംഗളൂരുവില്‍ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
 
നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, അജിങ്ക്യ രഹാനെ, പുജാര, ശിഖാര്‍ ധവാന്‍ എന്നിവര്‍ക്കാകും അഫ്ഗാനെതിരെയുള്ള ചരിത്ര ടെസ്റ്റ് നഷ്ടമാവുക. കോഹ്ലിയും, പുജാരയും, ഇഷാന്ത് ശര്‍മ്മയും ഈ സമയം ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുന്ന തിരക്കിലായിരിക്കും. അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.  എന്നാല്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ രണ്ടാം നമ്പര്‍ ടീമായിരിക്കും അഫ്ഗാനിസ്ഥാനെതിരെ മത്സരിക്കുക.
 
ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ അങ്ങോട്ടേക്ക് തിരിക്കുമെന്നും ഇത് കൊണ്ട് അഫ്ഗാനെതിരെയുള്ള ടെസ്റ്റില്‍ കളിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും, അങ്ങനെയല്ല ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലുള്ളതിനാലാണ് അവര്‍ക്ക് അഫ്ഗാന്‍ മത്സരം നഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh