ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ ട്വന്റി 20 കളിക്കും

 
 
 
മുംബൈ: അടുത്ത ജൂലൈയില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിനു മുന്നോടിയായി അയര്‍ലന്റില്‍ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ജൂണ്‍ 27, 28 തിയ്യതികളില്‍ ഡബ്ലിനില്‍ വെച്ചായിരിക്കും മത്സരങ്ങളെന്ന് ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
 
2007ലാണ് ഇതിനു മുമ്പ് ഇന്ത്യന്‍ ടീം അയര്‍ലന്റ് സന്ദര്‍ശിച്ചത്.ബെല്‍ഫാസ്റ്റില്‍ ഒരു ഏകദിനമാണ് അന്ന് കളിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരം ഒമ്പതു വിക്കറ്റിന് ഇന്ത്യ ജയിച്ചു. 2009 ട്വന്റി 20 ലോകകപ്പിനിടെ ഒരേയൊരു ട്വന്റി20 മത്സരം മാത്രമാണ് ഇന്ത്യ അയര്‍ലന്റിനെതിരെ കളിച്ചിട്ടുള്ളത്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. അടുത്ത ടെസ്റ്റ് നാളെ സെഞ്ചൂറിയനില്‍ വെച്ച് നടക്കും
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh