200 രൂപയുടെ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം അച്ചടിക്കണമെന്ന് സോഷ്യല്‍മീഡിയ

 
മുംബൈ: ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിളടിച്ചാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മ ഇന്നലെ മൊഹാ ലിയില്‍ ചരിത്രം കുറിച്ചത്. രോഹിത്തിന്റെ ഈ സൂപ്പര്‍ ഇന്നിങ്‌സിനെ എങ്ങനെ വാഴ്ത്തണമെന്ന് മത്സരിക്കുകയാണ് സോഷ്യല്‍മീഡിയ. പലരും പല വിശേഷണവും നല്‍കി. കൂട്ടത്തില്‍ ഏറ്റവും വലിയ ആവശ്യമായി ട്വിറ്റര്‍ ലോകം മുന്നോട്ട് വച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്നതാണ്.
 
ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുകയാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവിശ്വസനീയമായി ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്ന രോഹിത്ത് ക്രിക്കറ്റ് മഹാരഥന്മാരുടെ ഗണത്തിലേക്കാണ് വാഴ്ത്തപ്പെടുന്നത്.
 
2013 ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം രോഹിത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറുകള്‍ 264,209,208 നോട്ടൗട്ട്,171 നോട്ടൗട്ട്, 150, 147, 141 നോട്ടൗട്ട്, 138, 137 ഇങ്ങനെ പോകുന്നു.
 
രോഹിത്ത് ഡബിള്‍ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്‍ പറയുന്നത്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh