ഡബ്ലിനിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര വെള്ളിയാഴ്ച മുതൽ; ഇന്ത്യൻ വംശജൻ സിമി സിങ് അയർലൻഡ് ടീമിൽ

simisingh 585c7

ഡബ്ലിൻ: അയർലൻഡ്, ന്യൂസിലണ്ട് , ബംഗ്ലാദേശ് ടീമുകൾ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഡബ്ലിനിൽ മെയ് 12 വെള്ളിയാഴ്ച ആരംഭിക്കുന്നു .

ഡബ്ലിനിലെ മാലഹൈഡ് , ക്‌ളോണ്ട്ടാർഫ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച രാവിലെ മാലഹൈഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാവിലെ 10.45 - ന് ആരംഭിക്കും.


ഇതാദ്യമായി അയർലൻഡ് ടീമിലേയ്ക്ക് ഒരു ഇന്ത്യൻ വംശജനും തിരഞ്ഞെടുക്കപ്പെട്ടു. ലെൻസ്റ്റർ ലൈറ്റ്നിങ് , ഡബ്ലിൻ വൂൾവ്സ് ടീമുകളിൽ കളിക്കുന്ന ഓൾ റൗണ്ടർ സിമി സിംഗാണ് ടീമിലെ പുതുമുഖം. ബൗളിംഗിലും ബാറ്റിങ്ങിലും സിംഗിന്റെ സീസണിലെപ്രകടനം ടീമിലേക്കുള്ള വഴി തുറന്നതായി കോച്ച് ജോൺ ബ്രേസ്വെൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസമാണ് സിമി സിങ്ങിന് ഐറിഷ് പൗരത്വം ലഭിച്ചത്.

Fixtures
May 12th: Ireland v Bangladesh (Malahide)
May 14th: Ireland v New Zealand (Malahide)
May 17th: Bangladesh v New Zealand (Clontarf)
May 19th: Ireland v Bangladesh (Malahide)
May 21st: Ireland v New Zealand (Malahide)
May 24th: Bangladesh v New Zealand (Clontarf)

 
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും http://www.cricketireland.ie/ സന്ദർശിക്കുക

 
GAME ON SPLASH AD 9b981

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh