ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ലോകകപ്പ്‌ ഫൈനലില്‍

kivis 2eec6ഓക്ലണ്ട്‌: ലോകകപ്പ്‌ ക്രിക്കറ്റില്‍ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ഫൈനലില്‍. ഇത്‌ ആദ്യമായാണ്‌ ന്യൂസിലണ്ട്‌ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്‌. 298 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലണ്ട്‌ 42.5 ഓവറില്‍ 299 റണ്ണെടുത്ത്‌ വിജയലക്ഷ്യം മറികടന്നു.

മഴയെ തുടര്‍ന്ന്‌ 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കിവീസിന്റെ വിജയലക്ഷ്യം 43 ഓവറില്‍ 298 ആയി ക്രമീകരിച്ചിരുന്നു. 82 റണ്‍സ്‌ നേടിയ ഗ്രാന്റ്‌ എല്ലിയോട്ടാണ്‌ കീവീസ്‌ ടോപ്‌ സ്‌കോറര്‍. കോറി ആന്‍ഡേഴ്‌സന്‍ 58 റണ്‍സും മക്കല്ലം 59 റണ്‍സും നേടി. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയ ഗുപ്‌റ്റില്‍ 34 റണ്ണിന്‌ പുറത്തായി.

ലൂക്ക്‌ റോഞ്ചി കേവലം എട്ട്‌ റണ്ണിന്‌ പുറത്തായപ്പോള്‍ വില്യംസണ്‍ ആറ്‌ റണ്ണിന്‌ വിക്കറ്റ്‌ വലിച്ചെറിഞ്ഞു. വെട്ടോറി 8 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മോണ്‍ മോര്‍ക്കല്‍ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ഡെയ്‌ന്‍ സെ്‌റ്റയ്‌ന്‍, ജെ.പി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 43 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 281 റണ്ണാണ്‌ ദക്ഷിണാഫ്രിക്ക അടിച്ച്‌ കൂട്ടിയത്‌. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത മില്ലറും, ഡീ വില്യേഴ്‌സുമാണ്‌ ടീമിന്‌ മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്‌. എന്നാല്‍ എല്ലാത്തവണത്തെയും പോലെ ദക്ഷിണാഫ്രിക്കയെ നിര്‍ഭാഗ്യം കൈവിട്ടു. ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ തുടക്കത്തില്‍ തിരിച്ചടിയാണ്‌ ലഭിച്ചത്‌. 31 റണ്‍ നേടുന്നതിനിടയില്‍ ഓപ്പണര്‍മാരായ അംലയെയും(10), ഡീ കോക്കിനെയും(14) കിവീസ്‌ പേസര്‍ ട്രെന്‍ഡ്‌ ബോള്‍ട്ട്‌ പവലിയനിലേക്ക്‌ മടക്കി. തുടര്‍ന്ന്‌ ക്രീസിലെത്തിയ ഡുപ്ലെസിസും(82), റോസോയും(39) ചേര്‍ന്ന്‌ ടീമിനെ കരകയറ്റിയെങ്കിലും കൂറ്റനടികള്‍ക്ക്‌ നായകന്‍ ഡീ വില്യേഴ്‌സും, മില്ലെറും വേണ്ടിവന്നു. ഡീ വില്യേഴ്‌സും, വേണ്ടി വന്നു. ഡീ വില്യേഴ്‌സ്‌ 45 പന്തില്‍ 65 റണ്‍ നേടി പുറത്താവാതെ നിന്നു. മില്ലര്‍ 18 പന്തില്‍ 49 റണ്‍ നേടി പുറത്തായി. മൂന്ന്‌ സിക്‌സും, ആറ്‌ ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റെ ഇന്നിംഗ്‌സ്‌. ഡുമിനി എട്ട്‌ റണ്‍ നേടി.

കീവീസിന്‌ വേണ്ടി ആന്‍ഡേഴ്‌സന്‍ മൂന്നും, ബോള്‍ട്ട്‌ രണ്ട്‌ വിക്കറ്റും നേടി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh