-
തിങ്കൾ, 21 ജൂലായ് 2014

ബൗളിംഗിന് മുന്നിൽ തകർന്നു തരിപ്പണമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോർഡ്സ് ടെസ്റ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി. 28 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്സിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയക്കുന്നത്. രണ്ടാം ടെസറ്റിലെ അഞ്ചാം ദിനമായ തിങ്കളാഴ്ച 95 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിംഗ്സിൽ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാന ദിനം 223 റൺസിന് പുറത്താവുകയായിരുന്നു . ഏഴ് വിക്കറ്റ് നേടി ഇന്ത്യൻ ജയത്തിന്റെ നേടും തൂണായ ഇഷാന്ത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച് . ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.
Add comment