ഷുമാക്കര്‍ ബോധം വീണ്ടെടുത്തു

michael 1d1e3പാരീസ്: സ്‌കീയിങ്ങിനിടെ വീണ് പരിക്കേറ്റ് ആറുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ ഫോര്‍മുല വണ്‍ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കര്‍ ബോധം വീണ്ടെടുത്തു. ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. 
 
ആരോഗ്യ സ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അപകടം നടന്നയുടന്‍ പ്രഥമ ശുശ്രൂഷ നല്‍കിയവര്‍ക്കും ഷുമാക്കറുടെ കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചുവെന്ന് വക്താവ് പറഞ്ഞു. 
 
കഴിഞ്ഞ ഡിസംബര്‍ 29 ന് ഫ്രാന്‍സിലെ മെറിബെല്ലില്‍ സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ മുന്‍ ലോക ചാമ്പ്യന് വീണ് പരിക്കേറ്റത്. തല പാറക്കല്ലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. 
 
45 കാരനായ ഷുമാക്കറെ ബോധാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള മെഡിക്കല്‍ സംഘത്തിന്റെ ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് താരത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh