രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ഇല്ല

renjithmaheswari 3df9dന്യൂഡല്‍ഹി:  അര്‍ജുന പുരസ്കാര നിര്‍ണയത്തില്‍  നിയമപരമായ പിഴവുകള്‍ മാത്രമേ  പരിശോധിക്കുകയുള്ളുഎന്ന് സുപ്രീം കോടതി .  ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്കാരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതി പരാമര്‍ശം.


അത്ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ പട്ടികയില്‍ എട്ടാമതാണ് രഞ്ജിത് മഹേശ്വരിയുടെ സ്ഥാനമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് പുരസ്കാരം ലഭിക്കുക. ഇതോടെ ഇത്തവണയും രഞ്ജിത്തിന് പുരസ്കാരം ലഭിക്കില്ലെന്ന് ഉറപ്പായി.
 
രഞ്ജിത്തിന്റെ അര്‍ജുന അവാര്‍ഡില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവാര്‍ഡ് മൌലിക അവകാശമല്ല. അര്‍ഹതപ്പെട്ട പലര്‍ക്കും പുരസ്കാരം നിഷേധിക്കപ്പെട്ടേക്കാം അര്‍ജുന അവര്‍ഡില്‍ ഇടപെട്ടാല്‍ പത്മപുരസ്കാരങ്ങളിലും ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.  

Comments  

0 #1 ഒരു വഴിപോക്കന്‍ 2014-05-05 12:15
പത്തു വര്‍ ഷത്തില് അധികമായി ഇന്ത്യക്ക് വേണ്ടി വോളി ബോള്‍ കളിക്കുന്ന ടോം ജോസിനു ഇതുവരെ കൊടുത്തില്ല. ആര്ക്ക് വേണം നോര്ത്ത് ഇന്ത്യക്കാരന്റെ ഔദാര്യം
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh