ഇന്ത്യക്ക് അട്ടിമറി വിജയം,അയര്‍ലണ്ടിനെ ആദ്യകളിയില്‍ പൊരുതി തോല്‍പ്പിച്ചു

 
ഇന്ത്യക്ക് അട്ടിമറി വിജയം,അയര്‍ലണ്ടിനെ ആദ്യകളിയില്‍ പൊരുതി തോല്‍പ്പിച്ചുഡബ്ലിന്‍: ഡബ്ലിനില്‍ നടക്കുന്ന ത്രിദിന വനിതാ ഹോക്കി ടെസ്റ്റിന്റെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം.ആദ്യ ഗോളു നേടി ആദ്യ പാദം മുഴുവന്‍ മുന്നേറി നിന്ന ആതിഥേയരായ അയര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന്ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഈ ജയത്തോടെ ഇന്ത്യ 1-0 ന് മുന്നിലായി. ചാമ്പ്യന്‍സ് ചലഞ്ചിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങള്‍ ഡബ്ലിന്‍ യുസിഡിയിലാണ് നടക്കുന്നത്. ഇന്നലെ വൈകുന്നേരം 7.30 ന് ആയിരുന്നു മത്സരം.
കളി തുടങ്ങി നാലാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് അയര്‍ലണ്ട് ആണ് ആദ്യം ലീഡ് നേടിയത്. ക്യാപ്റ്റന്‍ മേഗന്‍ ഫ്രേസറാണ് ആതിഥേയര്‍ക്ക് വേണ്ടി ഗോള്‍ വലചലിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് ഇന്ത്യന്‍ വനിതകളുടെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ അയര്‍ലണ്ടിന് പിടിച്ച് നില്ക്കാനായില്ല. മുപ്പത്തിയേഴാം മിനിറ്റില്‍ പൂനം റാണിയിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം പൂനം ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് അറുപത്തിയൊന്നാം മിനിറ്റിലും അറുപത്തിയെഴാം മിനിറ്റിലും ഇന്ത്യ ഗോള്‍ വല ചലിപ്പിച്ചു.
ആദ്യ ഗോളിന് ശേഷവും നാല്‍പ്പത്തിയഞ്ചാം മിനിറ്റിലും അയര്‍ലണ്ടിന് നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഒന്നും ഗോളാക്കി മാറ്റുവാന്‍ അയര്‍ലണ്ടിന്റെ പച്ചപടയ്ക്ക് സാധിച്ചില്ല. ടൂര്‍ണമെന്റില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 7.30 നും വെള്ളിയാഴ്ച വൈകുന്നേരം 6.30 നുമാണ് മത്സരങ്ങള്‍. ടിക്കറ്റ് 5 യൂറോയ്ക്ക് ഗേറ്റില്‍ നിന്ന് ലഭ്യമാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഒട്ടേറെ ഇന്ത്യക്കാരും സ്വന്തം ടീമിന് പിന്തുണയുമായി യൂ സി ഡിയിലെ നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh