ട്വന്റി-20: ശ്രീലങ്കയ്ക്ക് കന്നിക്കിരീടം

ധാക്ക: ഇത്തവണ ശ്രീലങ്കയെ ഭാഗ്യം കൈവിട്ടില്ല. ലോകകപ്പ് ട്വന്റി-20യുടെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ 6 വിക്കറ്റിന് കീഴടക്കി ഇതാദ്യമായി മലിംഗയുടെ ലങ്കൻ സൈന്യം കുട്ടിക്രിക്കറ്റിന്റെ ലോകകിരീടം തങ്ങളുടെ പേരിലെഴുതി. 

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ട് വച്ച 131 റൺസ് വിജയസക്ഷ്യം പിന്തുടർന്ന ലങ്ക 17.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അവസാന ട്വന്റി-20 കളിക്കുന്ന കുമാർ സംഗക്കാരയുടെ(52*)​ അപരാജിത ഇന്നിംഗ്സാണ് ലങ്കയെ സ്വപ്ന തുല്യമായ വിജയത്തിലേക്ക് നയിച്ചത്. ഈ മത്സരത്തോട ട്വന്റി-20യിൽ നിന്ന് വിരമിക്കുന്ന മുതിർന്ന താരം മഹേള ജയവർദ്ധനയും(24) തന്റെ റോൾ ഭംഗിയാക്കി.


പ്രതിരോധത്തിലൂന്നിയ  പ്രകടനവുമായി ലങ്കൻ സൈന്യം കളം നിറഞ്ഞപ്പോൾ ഇന്ത്യയുടെ സ്കോർ 130ൽ ഒതുങ്ങുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി കുലശേഖര,​ മാത്യൂസ്,​ ഹെറാത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ വിരാട് കൊഹ്‌ലിയുടെയും(77)​,​ രോഹിത് ശർമ്മയുടെയും (29)​ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 2011 ലോകകപ്പ് ഫൈനലിലും ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികൾ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh