ലോകചാമ്പ്യന്‍ഷിപ്പ്‌: അഞ്‌ജു ബോബി ജോര്‍ജ്‌ജിന്‌ സ്വര്‍ണ്ണം

anju bobby b0685ന്യൂഡല്‍ഹി: ഇന്ത്യയുടെ മലയാളി അഭിമാനം അത്‌ലറ്റ്‌ അഞ്‌ജു ബോബി ജോര്‍ജ്‌ജിന്‌ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം. 2005 ല്‍ മോണ്ടികാര്‍ലോയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പാണ്‌ അഞ്‌ജുവിന്‌ സ്വര്‍ണ്ണം സമ്മാനിച്ചത്‌. അഞ്‌ജു സ്വര്‍ണ്ണം നേടിയതായി അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്‍ അംഗീകരിച്ചു.

ഒമ്പത്‌ വര്‍ഷം മുമ്പ്‌ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അഞ്‌ജു വെള്ളിയാണ്‌ നേടിയത്‌. 6.75 മീറ്റര്‍ ചാടിയ അഞ്‌ജുവിനെ 6.83 മീറ്റര്‍ ചാടി റഷ്യയുടെ തത്യാന കോട്ടോവ പിന്നിലാക്കി സ്വര്‍ണ്ണം നേടി. എന്നാല്‍ മരുന്നടി പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ തത്യാനയുടെ മെഡല്‍ ഫെഡറേഷന്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ്‌ അഞ്‌ജുവിന്‌ തുണയായി മാറിയത്‌. ആദ്യമായിട്ടാണ്‌ ഒരു ഇന്ത്യന്‍ അത്‌ലറ്റ്‌ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്നത്‌.

തന്റെ കാത്തിരിപ്പ്‌ വെറുതെയായില്ലെന്ന്‌ അഞ്‌ജു പ്രതികരിച്ചു. 2003 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമായ അഞ്‌ജു എഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിട്ടുള്ള അഞ്‌ജു കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്‌. സ്വര്‍ണ്ണത്തിലേക്ക്‌ നേട്ടം മാറ്റാനായതും താരത്തിനെ സന്തോഷിപ്പിച്ചിരിക്കുകയാണ്‌.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh