ഫെയ്‌സ്ബുക്കിന്റെ പുതിയ ടൈംലൈന്‍ ഉടനെത്തും

facebook timeകാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ് ബുക്ക് വീണ്ടും ടൈംലൈന്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് ഫീഡ് പരിഷ്‌കരണത്തിലൂടെ കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോഗ്താക്കള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ മാര്‍ച്ച് ഏഴിന് നടക്കുന്ന ചടങ്ങില്‍ പുതിയ ടൈംലൈന്‍ കമ്പനി അനാവരണം ചെയ്യും.

പരസ്യങ്ങള്‍ കൂടുതല്‍ ഉപോയഗപ്പെടുത്തുക, മൊബൈല്‍ ഉപയോക്താക്കളെ കൂടൂതല്‍...

ഗൂഗിള്‍ ഗ്‌ളാസ് ഈ വര്‍ഷം വിപണിയിലെത്തും

ഗൂഗിള്‍ ഗ്‌ളാസ് ഈ വര്‍ഷം വിപണിയിലെത്തുംഗൂഗിളിന്റെ സ്വപ്ന പദ്ധതി ഗൂഗിള്‍ ഗ്‌ളാസ് ഈ വര്‍ഷം വിപണിയിലെത്തും. ഇന്റര്‍നെറ്റിനെ വിരല്‍തുമ്പില്‍ നിന്ന് മിഴിതുമ്പിലെത്തിക്കുമെന്ന് കരുതുന്ന ഈ വിസ്മയ ഉപകരണത്തെ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.  ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കണ്ണട, ഗൂഗിള്‍ഗ്‌ളാസ് അതാണ്. ഇത് ധരിച്ചാല്‍ പോയന്റ് ഓഫ് വ്യൂ സമ്പര്‍ക്കമുഖം ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ മാസ്മരിക ലോകവുമായി ഉപഭോക്താവിന് ഇടപെടാം. കണ്ണട ധരിച്ചിരിക്കുന്നയാളുടെ...

സാംസങ് ഗാലക്‌സി എസ് 4 മാര്‍ച്ച് 14 ന്

സാംസങ് ഗാലക്‌സി എസ് 4 മാര്‍ച്ച് 14 ന് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിന്നുള്ള ചൂടന്‍ വാര്‍ത്ത. സാംസങ് അതിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസിന്റെ നാലാംപതിപ്പ് ബാഴ്‌സലോണയില്‍ അവതരിപ്പിക്കില്ല. പകരം, മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കലാകും ഗാലക്‌സി എസ് 4 പുറത്തിറക്കുക.

ആപ്പിളിന്റെ ഐഫോണിനെ കടത്തിവെട്ടിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് സാംസങ് ഗാലക്‌സി എസ് 3. അതിന്റെ അടുത്ത പതിപ്പ് ആപ്പിളിന്റെ തട്ടകമായ അമേരിക്കയില്‍ തന്നെ പുറത്തിറക്കാനാണ് തിരുമാനം. 2010 ല്‍ ഗാലക്‌സി എസ്...

ലക്ഷദ്വീപിനടിയില്‍ പ്രാചീന ഭൂഖണ്ഡ ഭാഗം

ലക്ഷദ്വീപിനടിയില്‍ പ്രാചീന ഭൂഖണ്ഡ ഭാഗം ലക്ഷദ്വീപും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഒട്ടേറെ ദ്വീപസമൂഹങ്ങളും സ്ഥിതിചെയ്യുന്നത്, കോടിക്കണക്കിന് വര്‍ഷം മുമ്പത്തെ ഒരു പ്രാചീനഭൂഖണ്ഡത്തിന്റെ അവശിഷ്ടത്തിന് മുകളിലെന്ന് കണ്ടെത്തല്‍. വ്യത്യസ്ത പഠനസങ്കേതങ്ങളുടെ സഹായത്തോടെ ഒരു രാജ്യാന്തര ഭൗമശാസ്ത്രസംഘം നടത്തിയ ശ്രമകരമായ ഗവേഷണമാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്.

ലക്ഷദ്വീപുകള്‍ മാത്രമല്ലല്ല, മാലെദ്വീപുകള്‍, സീഷെല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍ എന്നീ ദ്വീപുകള്‍ക്കും, ഇന്ത്യന്‍മഹാസമുദ്രത്തിന്റെ ചില...