സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ അപ്ലിക്കേഷന് നൂറു കോടി

summly screenshot 01 8443cലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന് യാഹൂ 100 കോടി രൂപയിലധികം മുടക്കി വാങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ടീനേജ് പയ്യന്‍ നിക്ക് ഡി അലോസിയോയാണ് ഈ വിലപിടിച്ച അപ്ലിക്കേഷന്റെ ഉടമ. സൗത്ത് ലണ്ടനിലുള്ള ഈ പതിനേഴുകാരന്‍ വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്റെ പേര് ‘സമ്മിലി’ എന്നാണ്. സ്മാര്‍ട്ട് ഫോണുകളില്‍ വളരെ സുഗമമമായി ന്യൂസ് സ്‌റ്റോറികളും മറ്റും വായിക്കാന്‍ സൗകര്യമൊരുക്കുന്ന ഈ അപ്ലിക്കേഷന്‍.

15 വയസ്സുള്ളപ്പോഴാണ് നിക്ക് സമ്മിലി...

അശ്ലീല സൈറ്റുകൾ ബ്ലോക്കുചെയ്യുമെന്ന് സർക്കാർ

webiste 9c0a4കൊച്ചി: ഇന്റര്‍നെറ്റിലെ 652 അശ്ലീല സൈറ്റുകൾ ബ്ലോക്കുചെയ്യാൻ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ആഭ്യന്തരവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്ളോണ്‍സ് ടീമാണ് അശ്ലീല സൈറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കേണ്ടത്.

സംസ്ഥാന ആഭ്യന്തരവകുപ്പ്...

ക്ഷുദ്രഗ്രഹം ഭൂമിക്ക് നേരെ വന്നാൽ പ്രാർത്ഥനമാത്രം രക്ഷ: നാസ

rexfeaturesv2 285910b abf93ന്യൂയോർക്ക്: ഒരു ക്ഷുദ്രഗ്രഹം ഭൂമിക്ക് നേരെ വന്നാൽ പ്രാർത്ഥന മാത്രമാണ് രക്ഷപെടാനുള്ള ഏകവഴിയെന്ന് നാസാ മേധാവി. അമേരിക്കൻ കോൺഗ്രസിന്റെ റെപ്രസെന്റേറ്റീവ്‌സ് സയന്‍സ് കമ്മിറ്റിയിലെ ഹിയറിങ്ങിനിടെ മാര്‍ച്ച് 19ന് ചൊവ്വാഴ്ചയാണ് ബോള്‍ഡന്‍ ഇങ്ങനെ പറഞ്ഞത്. ഒരു കിലോമീറ്റർ മാത്രം വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹത്തിന് ഭൂമിയെ മുഴുവൻ തകർക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

2013 ഫെബ്രുവരി 15ന് 55 അടി (17 മീറ്റർ) വ്യാസമുള്ള ഒരു ക്ഷുദ്രഗ്രഹം റഷ്യയിലെ ചെല്യബിന്‍സ്‌കില്‍...

"എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക" ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ ട്വീറ്റ്

pope 7d4ecവത്തിക്കാന്‍ സിറ്റി: 'പ്രിയ സുഹൃത്തുക്കളേ, ഹൃദയംഗമമായ നന്ദി. എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ ട്വീറ്റ് ഇങ്ങനെയായിരുന്നു. അതിന് തൊട്ടുമുമ്പ് അപ്പസ്തോലിക കൊട്ടാരത്തിലെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട പാപ്പ തന്നെക്കാണാന്‍ കാത്തുനിന്ന ഒന്നരലക്ഷത്തോളം വിശ്വാസികളോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് പറഞ്ഞത്.

ബെനഡിക്ട് പതിനാറാമന്റെ കാലത്താണ് മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. അദ്ദേഹം വിരമിച്ചയുടന്‍...

ഗൂഗിള്‍ റീഡര്‍ സേവനം അവസാനിപ്പിക്കുന്നു

309160-google-reader cd242ദില്ലി: ഓണ്‍ലൈന്‍ വായനാസഹായിയായ ഗുഗിള്‍ റീഡര്‍ സേവനം നിര്‍ത്തുന്നു. 2013 ജുലൈയ് മൂതല്‍ റീഡര്‍ സേവനം ലഭ്യമാകില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജുലൈ ഒന്നിന് മുമ്പായി ഉപയോക്താക്കള്‍ അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗൂഗിള്‍ റീഡറില്‍ ആളുകള്‍ക്ക് താല്‍പര്യം കുറഞ്ഞുവരുന്നതാണ് സേവനം നിര്‍ത്താനുള്ള കാരണമായി ഗൂഗിള്‍ അധികൃതര്‍ പറയുന്നത്.

ജനപ്രീതിയുള്ളതും മികച്ചതുമായ ഏതാനും സേവനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്...

കാത്തിരിപ്പിന് വിരാമം: ഗാലക്‌സി 4 എത്തി; കണ്ണുകൊണ്ടും നിയന്ത്രിക്കാം

sam s4 6b937ടച്ച്‌സ്‌ക്രീനിനെ പൂര്‍ണമായും മറക്കാന്‍ സമയമായില്ല. എങ്കിലും, സ്‌ക്രീനില്‍ തൊടാതെ, കണ്ണുകൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും ചലനങ്ങളാലും ഫോണിനെ നിയന്ത്രിക്കാവുന്ന വിദ്യകളുമായി സാംസങിന്റെ ഗാലക്‌സി 4 എത്തി.സ്മാര്‍ട്ട്‌ഫോണുമായി ഇടപഴകുന്ന പരമ്പരാഗത രീതികള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉപകരണമാണ് ഗാലക്‌സി 4.

മാത്രമല്ല, ഐഫോണിന്റെ തട്ടകമായ അമേരിക്കയില്‍ ആദ്യമായി പുറത്തിറക്കുന്ന ഗാലക്‌സി എസ് മോഡലുമാണിത്. 2010 ല്‍ ആദ്യ ഗാലക്‌സി എസ് ഫോണ്‍...

ആന്‍ഡ്രോയിഡിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍

android india 97d50ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ ചുമതല ഇനി ഇന്ത്യന്‍ എന്‍ജിനിയറായ സുന്ദര്‍ പിച്ചയ് വഹിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ചുമതല ആന്‍ഡി റൂബിന്‍ ഒഴിയുകയാണ്. ആ പദവിയിലേക്കാണ് ഇതുവരെ 'ക്രോം ആന്‍ഡ് ആപ്‌സ്' പദ്ധതികളുടെ മേല്‍നോട്ടം വഹിച്ചിരുന്ന സുന്ദര്‍ പിച്ചയിനെ ഗൂഗിള്‍ നിയമിച്ചിരിക്കുന്നത്.

നിലവിലുള്ള ചുമതലയ്ക്ക് പുറമേ, ആന്‍ഡ്രോയിഡിന്റെ നേതൃത്വം കൂടി സുന്ദര്‍ പിച്ചായ് വഹിക്കുമെന്ന്, ഗൂഗിള്‍ സി.ഇ.ഒ. ലാറി പേജ് അറിയിച്ചു...

സൂക്ഷിക്കുക; ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നിങ്ങളുടെ തനിനിറം വെളിവാക്കും

Facebook-Like 3d752ഗള്‍ഫില്‍ തനിക്ക് ജോലിയൊന്നും തരമാകാത്തതിനെ കുറിച്ച് 'അറബിക്കഥ'യില്‍ ശ്രീനിവാസന് സുരാജ് വെഞ്ഞാറമ്മൂട് നല്‍കുന്ന വിശദീകരണമുണ്ടല്ലോ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ തങ്ങള്‍.........എത്രയൊക്കെ ഭവ്യത മുഖത്ത് വരുത്തിയാലും, രണ്ടാമത്തെ ചോദ്യത്തിന് ഉള്ളലുള്ള ഫ്രാഡുകള് മുഴുവന്‍ പുറത്തുവരുമെന്ന്. ഫെയ്‌സ്ബുക്കില്‍ കയറി മേയുമ്പോഴും ചിലരുടെ കാര്യം ഇങ്ങനെയാണ്. എത്രയൊക്കെ മാന്യത നടിച്ചാലും 'ഉള്ളലുള്ള ഫ്രാഡുകള്' അറിയാതെ പുറത്തുവരും.

ഇത് വെറുതെ പറയുന്നതല്ല...

ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു തെളിവ് കൂടി

mars 14413ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് കൂടി നാസക്ക് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.

ഫിബ്രവരി രണ്ടാംവാരത്തില്‍ ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചിരുന്നു. ക്യൂരിയോസിറ്റിയിലെ ചെറുലാബുകളില്‍ ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ...

ഫേസ്ബുക്കില്‍ 7.6 കോടി വ്യാജ പ്രൊഫൈലുകള്‍

facebookവാഷിംഗ്ടണ്‍: ലോകത്തെ മുന്‍നിര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ 7.6 കോടി വ്യാജന്‍മാരുള്ളതായി കണക്ക്. ഫേസ്ബുക്ക് അധികൃതര്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2012 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയും വ്യാജ പ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നത്. ആകെ 100 കോടിയിലധികം...