ആന്‍ഡ്രോയിഡ് 5.0 അഥവാ ലോലിപോപ്പ്

android-lollipop 6a683ജെല്ലിബീനും കിറ്റ്കാറ്റിനും ശേഷമുള്ള ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ പുതിയ പതിപ്പുമായി വരാന്‍ ഗൂഗിള്‍ കാത്തിരിക്കുന്നു. ആന്‍ഡ്രോയിഡ് 5.0 എന്ന ഈ വേര്‍ഷന് എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ലോലിപോപ്പ് എന്നാണ് പേരെന്നാണ് സൂചനകള്‍. ഗൂഗിളിന്‍െറ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വേര്‍ഷന്‍െറ ചിത്രം പോസ്റ്റ് ചെയ്തത്.


മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ 5.00 മണി സമയം കാണിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇത് പുതിയ വേര്‍ഷന്‍െറ വിളംബരമാണെന്നാണ് ടെക് വിദഗ്ധര്‍...

'ല്യുബ' ലണ്ടനിൽ പ്രദർശനത്തിന്

lyuba1 d2d142007 - ൽ സൈബീരിയയിൽ നിന്നും കണ്ടെടുത്ത 'ല്യുബ' എന്ന് പേരിട്ട 'വൂളി മാമോത്ത്' ഉൾപ്പെടുന്ന പ്രദർശനം ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മൂസിയത്തിൽ ആരംഭിക്കുന്നു. 23 മെയ്‌ മുതൽ 7 സെപ്റ്റംബർ വരെ ആണ് പ്രദർശനം.

42,000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ജനിച്ച് ഒരു മാസം കഴിഞ്ഞു മരിച്ച ല്യുബയുടെ ശരീരം കേടുകൂടാതെ ലഭിച്ചത് ശാസ്ത്രലോകത്തെ ത്രസിപ്പിച്ച കണ്ടുപിടിത്തമാണ്.

ശരീരത്തിനുള്ളിൽ ചെളിയും കളിമണ്ണും കയറി തണുത്തുറഞ്ഞത്‌ കൊണ്ട് ഓക്സിജന്റെ അഭാവത്തിൽ അഴുകാതെ ഇരുന്നതാണ്...

ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു

ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു. 384 അടി ഉയരമുള്ള റോക്കറ്റിനു 324 ടണ്‍ ഭാരമുണ്ട്‌. 143 ടണ്‍ ഭാരം ബഹിരാകാശത്ത്‌ എത്തിക്കാന്‍ ഈ റോക്കറ്റിനാകും. 2017 ല്‍ വിക്ഷേപിക്കാനാണു നീക്കം. ചൊവ്വയിലേക്കു മനുഷ്യരെ എത്തിക്കാന്‍ പുതിയ റോക്കറ്റ്‌ സഹായിക്കുമെന്നാണു നാസയുടെ പ്രതീക്ഷ. ബഹിരാകാശ യാത്രികരെ രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനില്‍ എത്തിക്കാനും പുതിയ റോക്കറ്റ്‌ ഉപയോഗിക്കും. ശനിയിലേക്കു പര്യവേക്ഷണ വാഹനം എത്തിക്കുകയും...

ചെക്കിന്റെ ചിത്രമെടുത്ത്‌ ബാങ്കിലേക്ക്‌ അയച്ച്‌ പണം കൈമാറ്റം നടത്തുന്ന പദ്ധതി അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും കൊണ്ടുവരുന്നു

സ്‌മാര്‍ട്ട്‌ഫോണില്‍ ചെക്കിന്റെ ചിത്രമെടുത്ത്‌ ബാങ്കിലേക്ക്‌ അയച്ച്‌ പണം കൈമാറ്റം നടത്തുന്ന പദ്ധതി അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും കൊണ്ടുവരുന്നു. ബ്രീട്ടീഷ്‌ ട്രഷറി വ്യാഴാഴ്‌ച പ്രഖ്യാപിച്ച പദ്ധതി ചെക്കുമായി ബന്ധപ്പെട്ട്‌ ഇടപാടുകാര്‍ക്ക്‌ നേരിടേണ്ടി വരുന്ന സമയദൈര്‍ഘ്യത്തിന്റെ വിരസത കുറയ്‌ക്കാനും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാനും സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍.

നിലവില്‍ ആറു ദിവസങ്ങളോളം വേണ്ടി വരുന്ന സാമ്പത്തിക നടപടികള്‍ക്ക്‌ വെറും...

110 ഇഞ്ച്‌ ടെലിവിഷനുമായി സാംസങ്‌

110-inch-Samsung 48491അനുദിനം മാറിക്കൊണ്ടിരിക്കുകയാണെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ രംഗത്ത്‌ എതിരാളികളെ പിന്നിലാക്കാന്‍ സാംസങിന്‌ ഒരു വൈദഗ്‌ദ്ധ്യം തന്നെയുണ്ട്‌. വിപണിയിലെ കസേരയ്‌ക്കായി എപ്പോഴും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ ടെലിവിഷന്‍ രംഗത്ത്‌ ചരിത്രമെഴുതുകയാണ്‌.

ദൃശ്യങ്ങളില്‍ അനന്യമായ മിഴിവ്‌ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷനുമായി സാംസങ്‌ വിപണിയില്‍ എത്തി. 110 ഇഞ്ച്‌ സ്‌ക്രീനുള്ള ഈ ടെലിവിഷന്‍ യു എച്ച്‌ഡിടിവി ടെക്‌നോജിയില്‍ ഹൈ ഡഫനിഷനേക്കാള്‍...

മംഗള്‍യാന്‍ ഭ്രമണപഥം ഉയര്‍ത്തി

satelite 1fc79ഹൈദരാബാദ്: ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകമായ മംഗള്‍യാന്‍ സാങ്കേതിക പിഴവ് തിരുത്തി ഭ്രമണപഥം ഉയര്‍ത്തി. ചൊവ്വാഴ്ച രാവിലെ 5.03 ഓടെയാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാനെ 1,18,642 കിലോമീറ്റര്‍ ദൂരത്തേക്കാണ് ഉയര്‍ത്തിയത്.

മംഗള്‍യാന്റെ സഞ്ചാരപഥം ഒരുലക്ഷം കിലോമീറ്റര്‍ ആയി ഉയര്‍ത്താനുള്ള ശാസ്ത്രഞ്ജരുടെ നാലംഘട്ട പരിശ്രമം ഭാഗികമായി പാളിപ്പോയിരുന്നു. 78,276 കിലോമീറ്റര്‍ മാത്രം ഉയര്‍ത്താനാണ് ഇന്നലെ കഴിഞ്ഞത്. ഇത് പരിഹരിച്ചാണ് അഞ്ചാംഘട്ടത്തില്‍ ലക്ഷ്യം കണ്ടത്...

ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം ഭൂമിയിലേക്ക്; എവിടെയും പതിക്കാം

satelite 1fc79വാഷിങ്ടണ്‍ : ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം രണ്ടുദിവസത്തിനകം ഭൂമിയില്‍ പതിക്കും. ഒരു ടണ്‍ ഭാരമുള്ള ഉപഗ്രഹം നവംബര്‍ 10-നകം ഭൂമിയില്‍ എവിടെ വേണമെങ്കിലും വീഴാമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഭൗമഗുരുത്വാകര്‍ഷണ മണ്ഡലം നിരീക്ഷിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ.) വിക്ഷേപിച്ച 'ഗോസ്' (ഗ്രാവിറ്റി ഫീല്‍ഡ് ആന്‍ഡ് സ്റ്റെഡി സ്റ്റേറ്റ് ഓഷന്‍ സര്‍ക്കുലേഷന്‍ എക്‌സ്‌പ്ലോറര്‍) ആണ് ഭൂമിയില്‍...

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ കൂടുതല്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

google car d1272ഡ്രൈവറുള്ള കാറുകളെ അപേക്ഷിച്ച്, ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ കൂടുതല്‍ സുരക്ഷിതവും സുഖകരവുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ കാറുകള്‍ ഇതുവരെ നടത്തിയ പരീക്ഷണയോട്ടങ്ങളില്‍ നിന്നുള്ള ഡേറ്റ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം.

കാലിഫോര്‍ണിയയിലെ സാന്റ ക്ലാരയില്‍ നടക്കുന്ന റോബോട്ടിക്‌സ് കോണ്‍ഫറന്‍സില്‍ , ഗൂഗിളിന്റെ കാര്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ക്രിസ് യുംസണ്‍ ആണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കാലിഫോര്‍ണിയ, നെവേദ എന്നിവിടങ്ങളില്‍ കഴിഞ്ഞ...

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേറിന് രൂപം നല്‍കി

Malayalam keyboard fee96തിരുവനന്തപുരം: മലയാള വിവര്‍ത്തനവും ഇനി വിരല്‍ത്തുമ്പില്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേറിന് സി- ഡാക് (സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) രൂപം നല്‍കി.

ആറ് വര്‍ഷം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് 'പരിഭാഷ' എന്ന സോഫ്റ്റ് വേര്‍ പുറത്തിറക്കുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ തയാറാക്കിയ സോഫ്റ്റ് വേര്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്...

മെക്‌സിക്കന്‍ യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു

Facebook-beheading 34500സാന്‍ ഫ്രാന്‍സിസ്‌കോ: വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. അക്രമാസക്ത വീഡിയോകള്‍ അനുവദിക്കുന്നതില്‍ ചില മാറ്റങ്ങള്‍ കൈക്കൊള്ളാനും അധികൃതര്‍ തീരുമാനിച്ചു. 1.15 ബില്യണ്‍ അംഗങ്ങളുള്ള ഫേസ്ബുക്ക് ചൊവ്വാഴ്ചയാണ് വീഡിയോ നീക്കിയത്. മുഖം മൂടി ധാരികളായ ഒരു സംഘം ആളുകള്‍ മെക്‌സിക്കന്‍ യുവതിയുടെ തലവെട്ടുന്ന ചിത്രമായിരുന്നു ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഈ സംഭവത്തെ അപലപിക്കുന്നതിനുപകരം...