യുവാക്കൾക്ക് ഏറ്റവും ദോഷകരമായത് ഇൻസ്റ്റഗ്രാം

insta 98d41

സ്മാർട്ട്‌ഫോൺ വന്നതിനുശേഷമാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സൈറ്റുകളും ആപ്ലിക്കേഷനുകളും എത്രത്തോളം അപകടം ചെയ്യുന്നു എന്ന കാര്യം തിരിച്ചറിയുന്നത്. സ്മാർട്ട്‌ഫോൺ കാലത്തെ രോഗങ്ങളിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. എന്നുവെച്ചാൽ അസുഖങ്ങളിൽ വലിയ തോതിൽ പുതിയ കാലത്തെ അപ്‌ഡേഷൻ നടന്നിട്ടുണ്ടെന്ന് സാരം. 
 
രോഗങ്ങളെ സ്മാർട്ട്‌ഫോണാനന്തരം എന്ന് തന്നെ വിളിക്കേണ്ടിവരും. ആ മട്ടിലുള്ള രോഗങ്ങളും രോഗാവസ്ഥകളും ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ട് തന്നെ നോക്കുക. ഇതുപ്രകാരം ഇൻസ്റ്റ്ഗ്രാമാണ് ചെറുപ്പക്കാരുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായിട്ടുള്ളത്.
 
എന്നുവെച്ചാൽ മാനസികാരോഗ്യത്തിന് ഇൻസ്റ്റഗ്രാം ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ലെന്ന് സാരം. നോക്കുമ്പോൾ അതൊരു ഫോട്ടോഷെയറിങ്ങ് സൈറ്റ് മാത്രമാണ്. എന്നാൽ അതിനുമപ്പുറം അതിനുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചില്ലറയല്ലെന്നാണ് റിപ്പോർട്ട്. 
 
യുവാക്കളിൽ നടത്തിയ സർവ്വേയാണ് പുതിയ റിപ്പോർട്ടുകൾ ആധാരം. 14നും 24നും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് യുവാക്കളിലാമ് സർവ്വേ നടത്തിയത്. ഇവരുടെ അഭിപ്രായപ്രകാരം ഇൻസ്റ്റഗ്രാം വലിയ തലവേദനയാണ്. ഒരേസമയം പോസിറ്റീവും നെഗറ്റീവുമാണ് ഇൻസ്റ്റഗ്രാം ഉളവാക്കുന്ന ഊർജ്ജം. എന്നാൽ നെഗറ്റീവ് എനർജിയാണ് ചെറുപ്പക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ട്. 
 
ആകാംക്ഷ ഉൾപ്പെടെയുള്ള വികാരങ്ങൾ കൂത്തരങ്ങാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh