സ്മാർട്ട്‌ഫോമും ഗെയിമുകളും നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കും

gaming e5e57

ഒരാളുടെ സ്വഭാവം എന്താണ് എന്ന് എങ്ങനെ അറിയാൻ സാധിക്കും. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഒരു പഴഞ്ചൊല്ലാണ്. അതിൽ സത്യമുണ്ടുതാനും. എന്നാല് അത് മാത്രം ഊരിലെ പഞ്ഞവും ആളുടെ സ്വഭാവും തിരിച്ചറിയാൻ സാധിക്കുമോ.  അങ്ങനെ ചെയ്യുന്നതിലെ പല അബദ്ധങ്ങളും ഇപ്പോഴാണ് തിരിച്ചറിയുന്നത്. താടി വെച്ചാലുടൻ മാവോയിസ്റ്റും തീവ്രവാദിയുമാകുന്ന സാമൂഹിക സാഹചര്യം ഒഴിവാക്കേണ്ടതാണ് എന്നതാണ് സത്യം. 
 
എന്നാൽ പുതിയ കാലത്ത് ഇതൊന്നുമല്ല ആളെ നിയന്ത്രിക്കുന്നത്. അല്ലെങ്കിൽ ആളെ തിരിച്ചറിയാനും മനസിലാക്കാനും ഇതൊന്നുമല്ല സഹായിക്കുന്നത്. ഇവിടെ പറയാൻ പോകുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്. നിങ്ങളുടെ സ്വഭാവത്തെ നിർണ്ണിക്കുകയും നിങ്ങളെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്ന ഒന്നാണ് ഫോൺ. ഫോൺ മാത്രമല്ല ഫോണിലെ കളികളും. അവ നിങ്ങളെ ബാധിക്കാൻ തുടങ്ങുന്നു എന്നതാണ് സംഗതി. 
 
എന്നാൽ ഫോണിന്റെ കാര്യത്തിൽ മാത്രം നമ്മൾ പേടിച്ചാൽ മതി. ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളും മറ്റും നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരാളുടെ സ്മാർട്ട്‌ഫോണിലെ ഗെയിമുകൾ നോക്കിയാൽ തന്നെ ആളെ തിരിച്ചറിയാൻ സാധിക്കും. എന്നുവെച്ചാൽ യുദ്ധം, ഏറ്റുമുട്ടലുകൾ, വെടിവെയ്പ്പ് തുടങ്ങിയ ഗെയിമുകൾ കളിക്കുന്ന ഒരാളുടെ മാനസികാവസ്ഥ വേറെയാകും. അതുപോലെ വേഗതയെ ഇഷ്ടപ്പെടുന്നവരുടെ ഗെയിമുകൾ അതിന് സമാനമായതാകും. റേപ്പ് പോലും ഗെയിമായി ഉണ്ടെന്നാണ് കേൾവി. ഇങ്ങനെ നോക്കിയാൽ സ്മാർട്ട്‌ഫോൺ ഒരു ഐഡന്റിറ്റി കാർഡ് കൂടിയാണ്. 
 
അങ്ങനെ നോക്കിയാൽ നിങ്ങൾക്ക് വലിയൊരു അടിയാണ് കിട്ടുന്നത്. മൊബൈൽ ഫോൺ നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നത് വലിയ വാർത്ത തന്നെയാണ്. ഒതുങ്ങിപ്പോകുന്ന ഒന്നായി നമ്മുടെ ജീവിതത്തെ അവ മാറ്റിമറിക്കും. അതാണ് സത്യം. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ ലഭിക്കും. അതിൽ നിങ്ങളുടെ സ്വഭാവത്തെ പോലും സ്വാധീനിക്കുന്ന ഒരുപാട് സംഗതികളും കാണുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 
 
ഗെയിമുകളിൽ എന്തിരിക്കുന്നു എന്ന ചോദ്യം വളരെ ലളിതമാണ്. എന്നാൽ അതിനുള്ള ഉത്തരം അത്രയും ലളിതമല്ലതാനും. ലളിതമായി കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്നാണ് മനശാസ്ത്ര വിദഗ്ദർ പോലും പറയുന്നത്. കളികളിൽ കൂടി പറയാൻ സാധിക്കുന്നത് ഒരാളുടെ സ്വഭാവത്തെയാണ്. ഭൂരിപക്ഷം നേരവും സ്മാർട്ട്‌ഫോണും കൊണ്ടിരിക്കുന്ന ഒരാൾ ഒറ്റപ്പെട്ട ഒരു ദ്വീപ് പോലെ ആയിരിക്കും എന്ന് സാരം. 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh