ഐഫോണ്‍ 6 പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞു

iphone 6 0415cസപ്തംബര്‍ 12 നകം നാല്‍പ്പതു ലക്ഷം ഓര്‍ഡറുകള്‍ നേടി ആപ്പിള്‍ നേരത്തേ തന്നെ റെക്കോര്‍ഡിട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിനു മുമ്പ് ഇതിന്റെ പകുതി മാത്രം ഓര്‍ഡറുകളാണ് ലഭിച്ചത്.

സെപ്തംബര്‍ 19നാണ് വലിയ സ്‌ക്രീനുള്ള ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങിയത്. 4.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6, 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6 പ്ലസ് എന്നവയാണ് മോഡലുകള്‍. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8 ആണ് ആറാംതലമുറ ഐഫോണിന്റെ പ്രത്യേകത. സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. 
 
ആപ്പിള്‍ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഫോണുകള്‍ വാങ്ങാനെത്തിയവരുടെ വന്‍ തിരക്കാണ് വിവിധ രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ ആദ്യദിവസം തന്നെ അനുഭവപ്പെട്ടത്.
 
ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയത് ഐഫോണ്‍ 6 ലഭ്യമാക്കാന്‍ ആപ്പിളിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ആപ്പിള്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കാരണമാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്തൃരാഷ്ട്രമായ ചൈനയില്‍ ഐഫോണ്‍ 6 എത്താന്‍ വൈകുന്നത്. 
 
സപ്തംബര്‍ 26 നുള്ളില്‍ ഇരുപതു രാജ്യങ്ങളില്‍ കൂടി ഐഫോണ്‍ 6 ലഭിച്ചു തുടങ്ങും. വര്‍ഷാവസാനത്തോടെ 115 രാജ്യങ്ങളില്‍ ലഭ്യമാകും. ഇന്ത്യയില്‍ നവംബറോടുകൂടി പുതിയ ഐഫോണുകള്‍ വിപണിയിലെത്തുമെന്ന് കരുതുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh