-
ചൊവ്വ, 22 ജൂലായ് 2014

സ്മാര്‍ട്ട്ഫോണില്‍നിന്ന് ഉടനടി ഫോട്ടോ പ്രിന്റ്ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍. എല്‍ജി പോക്കറ്റ് ഫോട്ടോ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രിന്റര്‍ വിപണിയിലെത്തുന്നത്. പോളറോയ്ഡ് ക്യാമറകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വ്യക്തതയും നിറങ്ങളുടെ തെളിമയും വിശദാംശങ്ങളും നല്‍കുന്നതാണ് പോക്കറ്റ് ഫോട്ടോയില്‍നിന്നുള്ള പ്രിന്റുകള്‍. ഇങ്ക് റീഫില്ലുകള്‍ വാങ്ങേണ്ടതില്ല. എവിടെനിന്നും എപ്പോഴും ഫോട്ടോ പ്രിന്റ്ചെയ്യാം. ബ്ലൂടൂത്ത് ഉപയോഗിച്ച് എല്‍ജി പോക്കറ്റ് ഫോട്ടോ സ്മാര്‍ട്ട്ഫോണുമായി കണക്ട്ചെയ്യാം. ഫോട്ടോ പ്രിന്റ്ചെയ്യുകയും നേരിട്ട് ഫേസ്ബുക്കിലേക്കോ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമിലേക്കോ നേരിട്ട് അപ്ലോഡ്ചെയ്യാം. 14,990 രൂപയാണ് വില.
Add comment