ആന്‍ഡ്രോയിഡ് 5.0 അഥവാ ലോലിപോപ്പ്

android-lollipop 6a683ജെല്ലിബീനും കിറ്റ്കാറ്റിനും ശേഷമുള്ള ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ പുതിയ പതിപ്പുമായി വരാന്‍ ഗൂഗിള്‍ കാത്തിരിക്കുന്നു. ആന്‍ഡ്രോയിഡ് 5.0 എന്ന ഈ വേര്‍ഷന് എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ലോലിപോപ്പ് എന്നാണ് പേരെന്നാണ് സൂചനകള്‍. ഗൂഗിളിന്‍െറ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വേര്‍ഷന്‍െറ ചിത്രം പോസ്റ്റ് ചെയ്തത്.


മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ 5.00 മണി സമയം കാണിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇത് പുതിയ വേര്‍ഷന്‍െറ വിളംബരമാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. കാരണം കഴിഞ്ഞതവണ ഗൂഗിള്‍ പ്ളേയില്‍ നെക്സസ് സ്മാര്‍ട്ട്ഫോണ്‍ 4.40 സമയം കാട്ടിയപ്പോള്‍ അത് കിറ്റ്കാറ്റിന്‍െറ വിളംബരമായി തീര്‍ന്നിരുന്നു. എന്തായായും പുതിയ പതിപ്പിന്‍െറ സവിശേഷതകള്‍ ഇതുവരെ പുറത്തായിട്ടില്ല. ആപ്പിളിന്‍െറ ഐ.ഒ.എസ് ഏഴ് ഒ.എസുപോലെ 64 ബിറ്റ് പ്രോസസര്‍, ഗ്രാഫിക്സ് ചിപ്സെറ്റിനെ പിന്തുണക്കുന്ന ഇത് പ്രകടനം വേഗത്തിലും സുഗമവുമാക്കുമെന്നാണ് സൂചനകള്‍. കൂടുതല്‍ സുരക്ഷിതവും മാല്‍വെയറുകളെ പ്രതിരോധിക്കുകയും ചെയ്യും.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ജൂണ്‍ 25ന് ആരംഭിക്കുന്ന Google I/O 2014 എന്ന ഡവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പുതിയ ഒ.എസ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. മൂണ്‍ഷൈന്‍ എന്നാണ് രഹസ്യനാമമെന്നും ആന്‍ഡ്രോയിഡ് 4.5ഓ 5.0ഓ ആയിരിക്കുമെന്നും ചില സൈറ്റുകള്‍ പറയുന്നു. ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിലാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ക്ക് പേരിട്ടത്. മാത്രമല്ല, ആ പേരുകള്‍ എല്ലാം ഏതെങ്കിലും മധുരപലഹാരത്തിന്‍െറയായിരുന്നു. കിറ്റ്കാറ്റില്‍ മാത്രമാണ് ചോക്കലേറ്റിന്‍െറ പേര് കടമെടുത്തത്. ജെല്ലിബീന്‍ 4.3 അപ്ഡേറ്റ് വരെയും കിറ്റ്കാറ്റ് 4.4 ആകട്ടെ 4.4.3 അപ്ഡേറ്റ് വരെയും പുറത്തിറങ്ങി. ഗൂഗിള്‍ സേര്‍ച്ചും ഗൂഗിള്‍ക്രോമും തമ്മിലുള്ള സംയോജത പ്രവര്‍ത്തനം സാധ്യമാകുന്ന ആന്‍ഡ്രോയിഡ് സില്‍വര്‍ പരിപാടിയും ഇതിനൊപ്പം അവതരിപ്പിക്കും.

തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ നിയന്ത്രിക്കുന്ന കസ്റ്റം ഗൂഗിള്‍ലോഞ്ചറില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ് ഈ സംവിധാനം. ആദ്യ ആന്‍ഡ്രോയിഡ് സില്‍വര്‍ ഉപകരണം നിര്‍മിക്കുക എല്‍ജിയിരിക്കും. സ്മാര്‍ട്ട്വാച്ച് അടക്കം ശരീരത്തില്‍ അണിയാനുള്ള ഉപകരണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ആരോഗ്യ- ഫിറ്റ്നസ് ട്രാക്കറുള്ള ആന്‍ഡ്രോയിഡ് വെയറും ഇതില്‍ പുറത്തിറക്കും.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh