'ല്യുബ' ലണ്ടനിൽ പ്രദർശനത്തിന്

lyuba1 d2d142007 - ൽ സൈബീരിയയിൽ നിന്നും കണ്ടെടുത്ത 'ല്യുബ' എന്ന് പേരിട്ട 'വൂളി മാമോത്ത്' ഉൾപ്പെടുന്ന പ്രദർശനം ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മൂസിയത്തിൽ ആരംഭിക്കുന്നു. 23 മെയ്‌ മുതൽ 7 സെപ്റ്റംബർ വരെ ആണ് പ്രദർശനം.

42,000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ജനിച്ച് ഒരു മാസം കഴിഞ്ഞു മരിച്ച ല്യുബയുടെ ശരീരം കേടുകൂടാതെ ലഭിച്ചത് ശാസ്ത്രലോകത്തെ ത്രസിപ്പിച്ച കണ്ടുപിടിത്തമാണ്.

ശരീരത്തിനുള്ളിൽ ചെളിയും കളിമണ്ണും കയറി തണുത്തുറഞ്ഞത്‌ കൊണ്ട് ഓക്സിജന്റെ അഭാവത്തിൽ അഴുകാതെ ഇരുന്നതാണ് ല്യുബയുടെ ശരീരം. ഹിമയുഗത്തിലെ ജീവികളെ കുറിച്ചുള്ള പഠനത്തിനു വളരെ അധികം സഹായിക്കുന്നതാണ് ഈ കണ്ടുപിടിത്തം .

ഇത്രയും നാൾ റഷ്യയിൽ പ്രദർശിപ്പിച്ചിരുന്ന ല്യുബയെ ആദ്യമായാണ്‌ യുറോപ്പിൽ എത്തിച്ചിരിക്കുന്നത്.

ഇന്ന് കാണുന്ന ആനകളുടെ പൂർവികരാണ് വംശനാശം സംഭവിച്ച മാമോത്തുകൾ.കുട്ടികളുടെ പ്രീയപ്പെട്ട 'Ice Age' സിനിമകളിലെ പ്രധാന കഥാപാത്രം ഒരു മാമോത്ത് ആണ്.

ല്യുബയുടെ ഡി.എൻ.എ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ അവയെ തിരികെ കൊണ്ടുവരാൻ കഴിയുമോ എന്നതാണ് കൌതുകത്തോടെ ലോകം കാത്തിരിക്കുന്നത്.


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh