ചെക്കിന്റെ ചിത്രമെടുത്ത്‌ ബാങ്കിലേക്ക്‌ അയച്ച്‌ പണം കൈമാറ്റം നടത്തുന്ന പദ്ധതി അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും കൊണ്ടുവരുന്നു

സ്‌മാര്‍ട്ട്‌ഫോണില്‍ ചെക്കിന്റെ ചിത്രമെടുത്ത്‌ ബാങ്കിലേക്ക്‌ അയച്ച്‌ പണം കൈമാറ്റം നടത്തുന്ന പദ്ധതി അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും കൊണ്ടുവരുന്നു. ബ്രീട്ടീഷ്‌ ട്രഷറി വ്യാഴാഴ്‌ച പ്രഖ്യാപിച്ച പദ്ധതി ചെക്കുമായി ബന്ധപ്പെട്ട്‌ ഇടപാടുകാര്‍ക്ക്‌ നേരിടേണ്ടി വരുന്ന സമയദൈര്‍ഘ്യത്തിന്റെ വിരസത കുറയ്‌ക്കാനും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാനും സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍.

നിലവില്‍ ആറു ദിവസങ്ങളോളം വേണ്ടി വരുന്ന സാമ്പത്തിക നടപടികള്‍ക്ക്‌ വെറും രണ്ടു ദിവസം മാത്രം മതി എന്ന സൗകര്യമാണ്‌ പുതിയ സംവിധാനത്തിന്‌ കീഴില്‍ ഉപയോക്‌താക്കള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഇന്റര്‍നെറ്റ്‌ ബാങ്കിംഗിന്റെ കാര്യത്തില്‍ വിദൂരഭാവിയില്‍ ഇത്‌ കൂടുതല്‍ സുരക്ഷിതമായിരിക്കും. അതേസമയം ചെക്കിന്റെ ഇമേജ്‌ വേണമോ പേപ്പര്‍ തന്നെ വേണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അനുമതി ബാങ്കുകള്‍ക്ക്‌ നിയമനിര്‍മ്മാണസഭ അനുവദിച്ചിട്ടുണ്ട്‌.

ഇനി സ്‌മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ഉപയോക്‌താക്കള്‍ക്ക്‌ ബാങ്കുകള്‍ ശാഖകളിലും ക്യാഷ്‌പോയിന്റിലും ഒരുക്കിയിട്ടുള്ള പ്രത്യേക സംവിധാനം ഉപയോഗിക്കാം. അല്ലെങ്കില്‍ സാധാരണ പേപ്പര്‍ ചെക്ക്‌ ഉപയോഗിക്കുകയുമാകാം. 2012 ല്‍ യു കെയില്‍ 840 ബില്യണ്‍ പൗണ്ടിന്റെ ചെക്കാണ്‌ ഉപയോഗിക്കപ്പെട്ടത്‌. 23 മില്യണ്‍ ചെക്കുകള്‍ സമ്മാനങ്ങളായിട്ടാണ്‌ ഉപയോഗിക്കപ്പെട്ടത്‌. ചെറുകിട ബിസിനസ്‌ കാര്യങ്ങള്‍ക്കായി 370 മില്യണ്‍ ചെക്കുകളുടെ ഇടപാടുകളാണ്‌ നടന്നത്‌.

അതേസമയം അടുത്ത ക്രിസ്‌മസ്‌ മുതലാകും പുതിയ മാറ്റങ്ങള്‍ വരിക.അമേരിക്കയില്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ മൊബൈല്‍ ചെക്ക്‌ ഡെപ്പോസിറ്റിംഗായി അടുത്തവര്‍ഷം മുതല്‍ യുകെ യില്‍ പരീക്ഷിക്കാന്‍ ബാര്‍ക്‌ളേയ്‌സ് ബാങ്ക്‌ തീരുമാനമെടുത്തിട്ടുണ്ട്‌.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh