തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന; 2022ഓടെ ചൈനയ്ക്ക് വെളിച്ചം പകരാന്‍ കൃത്രിമചന്ദ്രന്‍ എത്തും

ബെയ്ജിങ്:  2022 ഓടെ തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ...

ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യക്കാരന്‍

  മുംബൈ: ബോംബെ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സി. ടി. ഓ.) നിയമിതനായി. 2011 ഒക്ടോബറിലാണ് അഗര്‍വാള്‍ ട്വിറ്ററില്‍ പരസ്യ വിഭാഗം എഞ്ചിനിയറായി ജോലിയില്‍ ചേര്‍ന്നത്. ട്വിറ്ററിനുമുന്‍പ് എറ്റി ആന്‍ഡ് റ്റി, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുളള അഗര്‍വാള്‍ കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്) വിവിധ മേഖലയില്‍ നിപുണനാണ്. മിഷ്യന്‍ ലേണിംഗ്...

തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍

self driving cycle a3bb8തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍,നെതെര്‍ലെന്റിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ പുതിയ സൈക്കിള്‍ ഒരുക്കിയത്. 2016 ല്‍ തന്നെ ആമ്സ്റ്റര്‍ഡാമില്‍ ഗൂഗിള്‍ തനിയെ സഞ്ചരിക്കുന്ന സൈക്കിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായാണ് ഗൂഗിള്‍ നെതര്‍ലന്റ് തങ്ങളുടെ ജനങ്ങള്‍ക്കായി പുതിയ ബൈസിക്കിള്‍ പരിചയപ്പെടുത്തുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ സൈക്കിള്‍ യാത്രക്കാര്‍ക്ക് സുഖപ്രധവും വളരെ ആകര്‍ഷകവുമായ യാത്രയായിരിക്കും ഒരുക്കുക...

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ഗൂഗിള്‍. ഫെബ്രുവരി 15 മുതലാണ് പരസ്യ നിയന്ത്രണം നിലവില്‍ വരിക. ഗൂഗിള്‍ അംഗമായ കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് (Coalition for Better Ads) കൂട്ടായ്മ നിര്‍ദ്ദേശിക്കുന്ന പരസ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്രോം ബ്രൗസറില്‍ സംവിധാനം അവതരിപ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പരസ്യങ്ങളെ വിലക്കുമെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതില്‍ (േൃമcking) നിന്നും ഗൂഗിള്‍ ക്രോം...

സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത

smart phone ab67fദേഷ്യം വരുമ്പോള്‍ ഫോണ്‍ എറിഞ്ഞുടക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിപ്പോ ആരോടുള്ള പ്രശ്നമാണെങ്കിലും തീര്‍ക്കുന്നത് ഫോണിനോടാകും. ഫോണിന് ഇതുവല്ലതും അറിയുമോ. എറിയേണ്ട താമസം നൂറുകണക്കിന് കഷണങ്ങളായി ചില്ല് മുഴുവന്‍ ഉടഞ്ഞ് സ്ക്രീന്‍ കേടാവുകയും ചെയ്യും. ദേഷ്യമൊട്ടു മാറുകയുമില്ല, ഫോണ്‍ നന്നാക്കാന്‍ കയ്യീന്ന് കാശ് പോവുകയും ചെയ്യും. ഏതായാലും ഇതിനുള്ള പരിഹാരമാണ് ക്വീന്‍സ് സര്‍വകലാശാലയിലെ ടെക്നോളജി വിദഗ്ധര്‍ വികസിപ്പിച്ചെടുത്തത്. പുതിയ കണ്ടുപിടുത്തം...

യുവാക്കൾക്ക് ഏറ്റവും ദോഷകരമായത് ഇൻസ്റ്റഗ്രാം

insta 98d41സ്മാർട്ട്‌ഫോൺ വന്നതിനുശേഷമാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സൈറ്റുകളും ആപ്ലിക്കേഷനുകളും എത്രത്തോളം അപകടം ചെയ്യുന്നു എന്ന കാര്യം തിരിച്ചറിയുന്നത്. സ്മാർട്ട്‌ഫോൺ കാലത്തെ രോഗങ്ങളിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. എന്നുവെച്ചാൽ അസുഖങ്ങളിൽ വലിയ തോതിൽ പുതിയ കാലത്തെ അപ്‌ഡേഷൻ നടന്നിട്ടുണ്ടെന്ന് സാരം.  രോഗങ്ങളെ സ്മാർട്ട്‌ഫോണാനന്തരം എന്ന് തന്നെ വിളിക്കേണ്ടിവരും. ആ മട്ടിലുള്ള രോഗങ്ങളും രോഗാവസ്ഥകളും ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്...

സൈബര്‍ ആക്രമണത്തില്‍ എച്ച്.എസ്.ഇ.യുടെ സ്ഥാപനവും കുടുങ്ങി

cyberthreat f1aafലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തില്‍ അയര്‍ലണ്ടിലെ സ്ഥാപനങ്ങളും കുടുങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. സംഭവത്തില്‍ എന്‍.എച്ച്.എസ്. ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ സൈറ്റുകളില്‍ ആക്രമണം നടന്നിരുന്നു. 99 രാജ്യങ്ങളില്‍ നടന്ന ആക്രമണം അയര്‍ലണ്ടിനെയും ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ പറയുന്നത്. എച്ച്.എസ്.ഇ.യുടെ കീഴിലുള്ള വെക്സ്ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രമാണ് സൈബര്‍ അറ്റാക്ക് ബാധിച്ച അയര്‍ലണ്ടിലെ സ്ഥാപനം. അറ്റാക്കില്‍...

സ്മാർട്ട്‌ഫോമും ഗെയിമുകളും നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കും

gaming e5e57ഒരാളുടെ സ്വഭാവം എന്താണ് എന്ന് എങ്ങനെ അറിയാൻ സാധിക്കും. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഒരു പഴഞ്ചൊല്ലാണ്. അതിൽ സത്യമുണ്ടുതാനും. എന്നാല് അത് മാത്രം ഊരിലെ പഞ്ഞവും ആളുടെ സ്വഭാവും തിരിച്ചറിയാൻ സാധിക്കുമോ.  അങ്ങനെ ചെയ്യുന്നതിലെ പല അബദ്ധങ്ങളും ഇപ്പോഴാണ് തിരിച്ചറിയുന്നത്. താടി വെച്ചാലുടൻ മാവോയിസ്റ്റും തീവ്രവാദിയുമാകുന്ന സാമൂഹിക സാഹചര്യം ഒഴിവാക്കേണ്ടതാണ് എന്നതാണ് സത്യം.  എന്നാൽ പുതിയ കാലത്ത് ഇതൊന്നുമല്ല ആളെ നിയന്ത്രിക്കുന്നത്...

ഐഫോണ്‍ 6 പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞു

iphone 6 0415cസപ്തംബര്‍ 12 നകം നാല്‍പ്പതു ലക്ഷം ഓര്‍ഡറുകള്‍ നേടി ആപ്പിള്‍ നേരത്തേ തന്നെ റെക്കോര്‍ഡിട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിനു മുമ്പ് ഇതിന്റെ പകുതി മാത്രം ഓര്‍ഡറുകളാണ് ലഭിച്ചത്.

സെപ്തംബര്‍ 19നാണ് വലിയ സ്‌ക്രീനുള്ള ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങിയത്. 4.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6, 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6 പ്ലസ് എന്നവയാണ് മോഡലുകള്‍. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8 ആണ് ആറാംതലമുറ ഐഫോണിന്റെ പ്രത്യേകത...

എല്‍ജിയുടെ പോക്കറ്റ് ഫോട്ടോ

എല്‍ജിയുടെ പോക്കറ്റ് ഫോട്ടോ സ്മാര്‍ട്ട്ഫോണില്‍നിന്ന് ഉടനടി ഫോട്ടോ പ്രിന്റ്ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍. എല്‍ജി പോക്കറ്റ് ഫോട്ടോ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രിന്റര്‍ വിപണിയിലെത്തുന്നത്. പോളറോയ്ഡ് ക്യാമറകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വ്യക്തതയും നിറങ്ങളുടെ തെളിമയും വിശദാംശങ്ങളും നല്‍കുന്നതാണ് പോക്കറ്റ് ഫോട്ടോയില്‍നിന്നുള്ള പ്രിന്റുകള്‍. ഇങ്ക് റീഫില്ലുകള്‍ വാങ്ങേണ്ടതില്ല...