ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

smscnewyear 8445a

കഴിഞ്ഞ ഒരുവർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് വർഷാവസാന പ്രാത്ഥനയും വിശുദ്ധ കുർബാനയും ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ നടക്കും.

2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. തുടർന്ന് ബ്രേ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടക്കും. വൈകിട്ട് 6 മണിക്ക് താല ഫെറ്റെർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ രാത്രി 10 മണിക്ക് ആരാധന 11 മണിക്ക് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും വർഷാരംഭ പ്രാർത്ഥനയും. ബ്ലാഞ്ചാർഡ്സ് ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ രാത്രി 11 മണിക്ക് ആരാധന ആരംഭിക്കും തുടർന്ന് വി.കുർബാന. സോർഡ്സ് റിവർവാലി സെൻ്റ് ഫിനിയൻസ് ദേവാലത്തിൽ വർഷാവസാന തിരുകർമ്മങ്ങളും വി. കുർബാനയും രാത്രി 11:30 തിനാണു നടത്തപ്പെടുക

വി. കുർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്ത് ദൈവത്തിനു നന്ദിപറയുവാനും പുതുവർഷത്തിൽ ധാരാളം ദൈവാനുഗ്രഹങ്ങൾക്കായി യാചിക്കാനും ഏവരേയും ക്ഷണിക്കുന്നതോടൊപ്പം ഏവർക്കും ഐശ്വര്യപൂർണ്ണമയ പുതുവത്സരം ആശംസിക്കുകയും ചെയ്യുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh