ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

 
 
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1.00 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി ദേവാലയത്തില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 2 മണിക്ക് ആര്‍ട്ടൈന്‍ ഹാളില്‍  ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെ  അധ്യക്ഷതയില്‍ കൂടുന്ന യോഗം  ഡബ്ലിന്‍ അതിരൂപതയുടെ  എപിസ്‌കോപല്‍ വികാര്‍   മോണ്‍സിഞ്ഞോര്‍ ജോണ്‍ ഡോളന്‍  ഉദ്ഘാടനം ചെയ്യും. പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ (കപ്പൂച്ചിന്‍) മുഖ്യാതിഥിയായിരിക്കും. 
 
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന  വിഭാഗം നടത്തിയ പരീക്ഷയില്‍ സോണല്‍തലത്തില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലീവിങ് സെര്‍ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും തദ്ദവസരത്തില്‍ ആദരിക്കുന്നു.  സമ്മാനാര്‍ഹരായവര്‍ സെപ്റ്റംബര്‍ 30 ന് ഞാ യറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്മണിക്ക്  മുന്‍പായി ബൈബിള്‍ കലോത്സവ വേദിയില്‍ എത്തിച്ചേരേണ്ടതാണ്. ഈവര്‍ഷം വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ബൈബിള്‍ കലോത്സവവേദിയില്‍ ആദരിക്കുന്നു
 
പൊതുസമ്മേളനത്തെ തുടര്‍ന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് അവതരിപ്പിക്കപ്പെടും.  ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.
 
പൊതുയോഗത്തിലേയ്ക്കും, കലോത്സവസന്ധ്യയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഭാനേതൃത്വം അറിയിച്ചു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh