ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍! ഓര്‍ത്തഡോക്‌സ് ഇടവകയുടെ വെബ് സൈറ്റ് ലോഞ്ചിംഗും ഓണാഘോഷം 2019 വര്‍ണ്ണഭമായി ആഘോഷിച്ചു

 
 
ഡബ്ലിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ  വെബ്‌സൈറ്റ് ലോഞ്ചിംഗും ഓണാഘോഷവും സെപ്റ്റംബര്‍ 21ന് ശനിയാഴ്ച സമുചിതമായി ആഘോഷിച്ചു. രാവിലെ പത്തിന് വിവിധയിനം കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം, മലയാളി മങ്കമാരുടെ തിരുവാതിര കളി, വിഭവസമൃദ്ധമായ സദ്യ, ആദ്യഫല ലേലം, ശിങ്കാരി മേളം, വടംവലി എന്നിവയോടെ വൈകിട്ട് ആറുമണിക്ക് സമാപിച്ചു. വൈകുന്നേരം നാലുമണിക്കു കൂടിയ പൊതു സമ്മേളനത്തില്‍ പള്ളിയുടെ വെബ്‌സൈറ്റ് ഔപചാരികമായി വികാരി റവ. ഫാ. ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുകയും സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.
പള്ളിയുടെ വെബ് സൈറ്റ്
http://www.orthodoxchurchdublin.com
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh