ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' സെപ്റ്റംബര്‍ 28 ന് താലായില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനില്‍  വച്ച് നടത്തപ്പെടും ലോകമെമ്പാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരക്കലാണ് സെമിനാര്‍ നയിക്കുന്നത്. കപ്പൂച്ചിന്‍ സഭാഗമായ  'കാപ്പിപ്പൊടിയച്ചന്‍'  ചിരിയും ചിന്തയും ഉണര്‍ത്തുന്ന  പ്രഭാഷണങ്ങള്‍ വഴി കുടുംബ സദസുകള്‍ക്ക് പ്രിയങ്കരനായ  വൈദീകനാണ്.
 
സെപ്റ്റംബര്‍ 28 ശനിയാഴ്ച് വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സെമിനാര്‍ രാത്രി 9:30 നു സമാപിക്കും കുടുംബങ്ങള്‍ ഒട്ടേറെ വെല്ലുവിളികളെ  നേരിടുന്ന ഈ കാലഘട്ടത്തില്‍ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുവാനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു
 
 
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh