വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന നാളെ ( 07/09/2019).

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന,  കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നാളെ നടത്തപ്പെടുന്നതാണ്.
(ശനിയാഴ്ച്ച   07 09 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, 
 
നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്, ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന്  സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക്  റവ:ഫാ. റെക്‌സണ്‍, റവ.ഫാ. ആന്റണി സജീഷ്, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) എന്നീ വൈദികര്‍ നേതൃത്വവം നല്‍കുന്നതാണ്. അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു. 
 
തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ റവ.ഫാ. സജീഷ് ആന്റോണിയോ പുതിയവീട്ടിലിന്റെ  നേതത്വത്തില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.
 
കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
 
അഡ്രസ്സ്:
 
സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh