ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭകതിനിര്‍ഭരമായി.

 
 
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒന്‍പത് കുര്‍ബാന സെന്ററുകളും സംയുക്തമായി സഭയിലെ വിശുദ്ധരുടെ തിരുനാളും ഏയ്ഞ്ചല്‍സ് മീറ്റും ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍വച്ച് ആഘോഷിച്ചു
 
സെപ്റ്റംബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന ആഘോഷമായ സമൂഹബലിയ്ക്ക് റവ. ഡോ. ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന്  ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച നൂറോളം കുട്ടികള്‍ ഏയ്ഞ്ചല്‍സ് മീറ്റില്‍ സംബന്ധിച്ചു. കുട്ടികളെ  സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.  
 
വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടന്നു.  തുടര്‍ന്ന് സ്‌നേഹവിരുന്നും നേര്‍ച്ച വിതരണവും നടന്നു. തിരുനാളിനു ഒരുക്കമായി ഓഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് 6:30 നു വിശുദ്ധ കുര്‍ബാനയ്കക്കും ലദീഞ്ഞിനും ശേഷം ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാളിനു കൊടിയേറ്റി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ. ഡോ. ക്ലമ്ന്റ് പാടത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ സോണല്‍ കമ്മറ്റിയും ഇഞ്ചിക്കോര്‍ ഇടവക കമ്മറ്റിയും നേതൃത്വം നല്‍കി.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh