ബ്ലാഞ്ചർഡ് ടൗണിലും ഫിബ്സ്ബോറൊയിലും നാളെ ആദ്യകുർബാന സ്വീകരണം. മാർ. സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികൻ

blan 86f6a

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ് സ്ബോറൊ കുർബാന സെൻ്ററിലും ബ്ലാഞ്ചർഡ് ടൗൺ കുർബാന സെൻ്ററിലും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 4 ശനിയാഴ്ച നടക്കും.

ഫിബ് സ്ബോറൊ കുർബാന സെൻ്ററിൽ ജോയൽ ജോബിൻ, നെവിൻ ബിജോയ്, മേവ് ആൻ ബിനോയ് എന്നീ കുട്ടികൾ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി മദ്ധ്യേ ആദ്യകുർബാന സ്വീകരിക്കുന്നു. രാവിലെ 11:45 നു ഫിബ്സ്ബോറൊ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിലാണു തിരുകർമ്മങ്ങൾ നടക്കുക.

ബ്ലാഞ്ചർഡ് ടൗൺ ഹൺസ്ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപണത്ത് മുഖ്യ കാർമ്മികനായിരിക്കും.

ബ്ലാഞ്ചർട്സ്ടൗൺ കമ്യൂണിറ്റിയിലെ ആരോൺ ഷിൻസ്, ആൽഫ്രഡ് ബിനു ആൻ്റണി, ആഷ് ലിൻ ജോസഫ്, ബെൻ സൈജു, സിയ വിനോദ്, ദീപിക ജോസഫ്, ജൂവൽ ജിസ്, ജോഷ്വ ബ്ലെസൺ, മരിയ സാവിയോ, നെവിൻ ബിബി എബ്രഹാം, സാറാ മേരി സൈമൺ, സാറാ മരിയം അഗസ്റ്റ്യൻ , സോഫിയ ബോണി, സൂസന്ന ജോസ്സി എന്നീ 14 കുട്ടികൾ ഈശോയെ സ്വീകരിക്കുന്നു.

തിരുകർമ്മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ ചാപ്ലിൻസ് അറിയിച്ചു.phibs 29f2d

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh