ഗാൽവേ സെന്റ് തോമസ് സീറോ മലബാര്‍ സഭക്ക് പുതിയ അത്മായ നേതൃത്വം.


IMG 20190311 WA0327 bb8be

ഗാൽവേ: ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 4 മണിക്ക് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ 2019- 2020 വർഷത്തെ ആത്മീയ കാര്യ നടത്തിപ്പിനായി പുതിയ ഭാരവാഹികൾ റവ.ഫാ.ജോസ്‌ ഭരണികുളങ്ങരയുടെ നേതൃത്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ചുമതല ഏറ്റെടുത്തു. അന്നേ ദിവസം വികാരി റവ.ഫാ.ജോസ്‌ ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തീരുന്നാളും ഭക്തിപൂർവ്വം ആഘോഷിച്ചു. ദിവ്യബലി, നോവേന,ലദീഞ്ഞ്‌ പ്രദക്ഷിണം ഇവയിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്തു.

തിരൂന്നാളിന് ഒരുക്കമായി വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി ഭവനങ്ങൾ തോറും തിരുസ്വരൂപവും അമ്പും എഴുന്നള്ളിച്ച് നൊവേനയും നടന്നു.

2019-2020 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി പാരിഷ് കൗൺസിൽ അംഗങ്ങളായ അനിൽ ജേക്കബ്/ ശ്രീമതി. ഷൈജി ജോൺസൻ- കൈക്കാരൻമാർ , ജോബി പോൾ- സെക്രട്ടറി, ലിയോ തോമസ് - സഭായോഗം പ്രതിനിധി, ജോസുകുട്ടി സക്കറിയ -ലീറ്റർജി, ഷൈനി ജോർജ്ജ്/ജൂബി സെബാസ്റ്റിൻ- യൂത്ത് കോർഡിനേറ്റർ, ഗ്രേസി ജോസി - ക്യാറ്റിക സം ഹെഡ്മിസ്റ്ററസ് ,ഷീജു സെബാസ്റ്റ്യൻ - ചൈൽഡ് പ്രൊട്ടക്ഷൻ ,നോബി ജോർജ് - ഓഡിറ്റർ ,ഫ്രെഡി ഫ്രാൻസീസ് /ജോയ്സ് മാത്യു/സൗമ്യ അഷിതോഷ് -ചാരിറ്റി കോർഡിനേറ്റേഴ്സ് , പബ്ലിക്ക് റിലേഷൻസ് - ജിയോ ജേക്കബ്. നിർവ്വഹിക്കും. കുടാതെ ഗായക സംഘം കോർഡിനേറ്റർ ജോണി സെബാസ്ത്യനെയും , ദേവാലയ ശിശ്രു ഷെക്കായി സണ്ണി ജേക്കബിനേയും ,അൾത്താര സംഘo കോർഡിനേറ്ററായി റോബിൻ ജോസിനേയും പാരീഷ് കൗൺസിൽ നിയോഗിച്ചു .


എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ജുനിയർ ഇൻഫന്റ് മുതൽ ലീവിങ് സെർട്ട് വരെയുള്ള കുട്ടികൾക്ക് സീറോ മലബാർ സഭയുടെ പഠനാവലീ അനുസരിച്ചുള്ള വേദോപദേശ ക്ലസ്സു കളും തുടർന്ന് 4 മണിക്ക് വിശുദ്ധ ബലിയും ഉണ്ടായിരിക്കും.


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh