സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ.

SMC Inauguration Flyer a9410

ഡബ്ലിൻ : സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്‌ഘാടനം ഡിസംബർ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാൾട്ടോയിൽ വച്ച് നടത്തപ്പെടും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ അതിരൂപത ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ ആയിരിക്കും.

റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്റ് തോമസ് പാസ്റ്ററൽ സെന്റര്. ഡിസംബർ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം,തുടർന്ന് സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ,ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ,ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവ്വഹിക്കും. ഡബ്ലിൻ അതിരൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, അയർലണ്ടിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു മലയാളി വൈദികർ, മറ്റു സന്യസ്ത സഭകളിലെ വൈദികർ, വിവിധ ഇന്ത്യൻ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികൾ, സഭായോഗം മെമ്പേഴ്‌സ് , വിവിധ മാസ്സ് സെന്ററുകളിലെ ഭാരവാഹികൾ, മതബോധന അദ്ധ്യാപകർ, സൺ‌ഡേ സ്കൂൾ കുട്ടികൾ, അൾത്താര ശുശ്രൂഷകർ, മിഷൻ ലീഗ് അംഗങ്ങൾ, കഴിഞ്ഞവർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിവിധ ഭക്തസംഘടന അംഗങ്ങൾ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുക്കും.

വൈകിട്ട് 7 ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘടനകർമ്മത്തിലേക്കും വെഞ്ചെരിപ്പ് കർമ്മ പരിപാടികളിലേക്കും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലണ്ട് കോർഡിനേറ്റർ മോൺസിങ്ങോര് ആന്റണി പെരുമായൻ, ഡബ്ലിൻ സീറോ മലബാർ ചാപ്ലൈന്‍സ് ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, സോണൽ കമ്മറ്റി സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റികൾ രുപികരിച്ച് പ്രവർത്തിച്ചുവരുന്നൂ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh