യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് കണ്‍‌വന്‍ഷന്‍ നവംബര്‍ 2,3,4 തീയതികളില്‍

 United Pentecostal Fellowship Ireland & Northern Ireland ന്റെ ഈ വർഷത്തെ കൺവെൻഷൻ നവംബർ മാസം 2,3,4 തീയതികളിൽ നടത്തപ്പെടും. ഈ വർഷം Convention, Family Conference, Youth മീറ്റിംഗ്,ചിൽഡ്രൻസ് മീറ്റിംഗ്  കൂടാതെ   സഭാഭേദ്യമേന്യേ ഒരുമിച്ചുള്ള ആരാധനയും നവംബർ 2-3-4 തീയതികളിൽ ക്രമീകരിക്കുന്നു!
 
പാസ്റ്റർ ബെനിസൺ മത്തായി(ഓവർസ്സിയർ, Church of God, India) പാസ്റ്റർ സിബി തോമസ്‌(പാസ്റ്റർ, Church of God, America) ദൈവദാസന്മാർ ആണു ഈവർഷത്തെ ദൈവവചനഘോഷണത്തിനായി എത്തുന്നത്. നവംബർ 2-3 തീയതികളിൽ Solid Rock Church, Dublin ലും നാലാം തീയതിയിലെ സംയുക്ത ആരാധന Greenhill Community Centre ലും നടത്തപ്പെടും.
 
സഭാവ്യത്യാസങ്ങളില്ലാതെ അയർലന്റിലേയും, നോർത്തേൺ അയർലാന്റിലേയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന UPF Ireland and Northern Ireland ന്റെ നാലാമത്തെ  കൂട്ടായ്മയ്ക്കാണു ഡബ്ലിൻ ഈ നവംബർ മാസം വേദിയൊരുക്കുന്നത്‌. ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത്‌ ഐക്യമായി ഒരുമയോടെ‌ ഒരുകുടക്കീഴിൽ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക്‌ ഏവരേയും വളരെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh