പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 15ന് ലൂക്കനിൽ.

Lucan Flyer 15951

ഡബ്ലിൻ: സീറോ മലബാർ സഭ ലുക്കാൻ മാസ്സ് സെന്ററിൽ സെപ്റ്റംബർ 15- ാം തീയതി ശനിയാഴ്ച വർഷംതോറും നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടപ്പെടുന്നു.

അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബഹുമാനപ്പെട്ട റോബിൻ തോമസ് അച്ചൻ്റെ (ചാപ്ലിൻ, സീറോ മലബാർ ചർച്ച്, ലിമറിക്ക്) മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ലതീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം കഴിഞ്ഞ 3 വർഷക്കാലം ലുക്കാൻ കൂട്ടായ്മയെ ആത്മീയമായി നയിച്ചതും, വളർത്തിയതുമായ ബഹുമാനപ്പെട്ട ആൻ്റണി ചീരംവേലിൽ അച്ചനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകപ്പെടുന്നു. നല്ലവരായ എല്ലാ സഭാമക്കളേയും ഈ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ഈ വർഷത്തെ തിരുനാളിൻ്റെ ആർഭാടങ്ങൾ ഒഴിവാക്കിക്കൊണ്ട് തിരുനാൾ കുർബാനമധ്യേയുള്ള സോത്രക്കാഴ്ച നമ്മുടെ നാട്ടിലെ പ്രളയ ബാധിതപ്രദേശത്തെ സഹോദരരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നതാണ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh