കുടുംബസംഗമം നാളെ ലൂക്കനിൽ. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും കേരള രുചിയുള്ള വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ മുഖ്യ ആകർഷണീയം.

SMC Kudumbasangamam 2018 a5 f744f

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടും.

ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസംഗമത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർക്ക് പാർക്കിങ് സൗജന്യമായിരിക്കും.

പുരുഷൻമാരുടെയും സ്ത്രീകളുടെയും വടം വലി മത്സരം, കുട്ടികൾക്കുവേണ്ടീ മാജിക് ഷോ തുടങ്ങിയവയും കുതിരസവാരിയും കുടുംബസംഗമത്തിന്റെ മുഖ്യ ആകര്ഷണമാകും. സീറോ മലബാര്‍ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽMST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂർത്തിയായി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh