മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം

 
ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സഭയുടെ അധിപന്‍ റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഡബ്ലിനിലെത്തും. ജൂണ്‍ 13 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് അയര്‍ലണ്ടിലെ സഭാ നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 6.30 ന് അയര്‍ലണ്ടിലെ സഭയുടെ ആസ്ഥാനമായ താലയിലെ സെന്റ് മലൂറിയന്‍സ് പള്ളിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.അയര്‍ലണ്ടില്‍ നിന്നുമുള്ള നാല്  കുരുന്നുകളുടെ  ആദ്യ കുര്‍ബാന സ്വീകരണവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.
 
 മെത്രാപ്പോലീത്തയ്ക്ക്  ഒരുക്കുന്ന സ്വീകരണ യോഗത്തില്‍ ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മൈക്കിള്‍ ജാക്‌സണ്‍,യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മോര്‍ തിമോത്തിയോസ് തിരുമേനി,അയര്‍ലണ്ടിലെ സഹോദരസഭകളില്‍ നിന്നുള്ള അഭിവന്ദ്യ വൈദീകര്‍ എന്നിവരും പങ്കെടുക്കും.റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ പട്ടത്വ ശുശ്രൂഷയുടെ അറുപതാം വാര്‍ഷികവും,തിരുമേനിയുടെ എണ്‍പത്തിയെട്ടാം ജന്മദിനാഘോഷവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh